കവർച്ചക്കാരന്റെ സഹോദരിയുടെ പണം തട്ടിയ കേസ്; പൊലീസുകാരന്റെ മുൻകൂർ ജാമ്യഹരജിയിൽ വിധി 21ന്
text_fieldsതലശ്ശേരി: മോഷണക്കേസിൽ അറസ്റ്റിലായ പ്രതിയുടെ സഹോദരിയുടെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം കവർന്ന കേസിൽ പ്രതിയായ തളിപ്പറമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ഇ.എൻ. ശ്രീകാന്ത് നൽകിയ മുൻകൂർ ജാമ്യഹരജിയിലെ വിധി 21ലേക്ക് മാറ്റി. മൂന്നാം തവണയാണ് വിധി പറയുന്നത് മാറ്റിവെക്കുന്നത്. സസ്പെൻഷനിൽ കഴിയുന്ന പ്രതി ശ്രീകാന്ത് ഒളിവിലാണ്.
കഴിഞ്ഞ ഏപ്രിൽ മൂന്നിന് കവർച്ചക്കേസിൽ അറസ്റ്റിലായ തളിപ്പറമ്പ് പുളിമ്പറമ്പ് ലക്ഷംവീട് കോളനിയിലെ ടി. ഗോകുലിെൻറ കൈയിൽനിന്നും കൈക്കലാക്കിയ എ.ടി.എം കാർഡ് ഉപയോഗിച്ച് ശ്രീകാന്ത് അര ലക്ഷത്തോളം രൂപ പിൻവലിച്ചിരുന്നു. കവർച്ചക്കാരെൻറ സഹോദരിയുടേതായിരുന്നു എ.ടി.എം കാർഡ്. തുക പിൻവലിച്ചതായുള്ള സന്ദേശം സഹോദരിയുടെ ഫോണിൽ എത്തിയതോടെയാണ് പൊലീസുകാരൻ നടത്തിയ പണാപഹരണം വെളിച്ചത്തായത്.
സ്വന്തമായി ബാങ്ക് അക്കൗണ്ടില്ലാത്ത കവർച്ചക്കാരനായ ഗോകുൽ, സഹോദരിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ച തൊണ്ടി സംഖ്യയാണ് അന്വേഷണ ഉദ്യോഗസ്ഥനായ പൊലീസുകാരൻ സൂത്രത്തിൽ പിൻവലിച്ച് കൈക്കലാക്കിയത്. പൊലീസ് സേനക്കിടയിൽ വിവാദമായ ഈ കേസിൽ പരാതി പിൻവലിക്കാനുള്ള നീക്കം നടക്കുന്നതായുള്ള വിവരവും ഇതിനിടെ പുറത്തുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.