ബസ് കാത്തിരിക്കാം; മഴയും കൊള്ളാം
text_fieldsതലശ്ശേരി: എം.ജി റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂര തകർന്ന് അപകടാവസ്ഥയിൽ. മഴയും വെയിലുമേറ്റാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ബസ് കാത്തുനിൽക്കുന്നത്. മേൽക്കൂരയുടെ ഷീറ്റ് പലയിടത്തായി തകർന്നിരിക്കുന്നു. മറ്റ് ഭാഗങ്ങൾ ഏതുനിമിഷവും തകരാവുന്ന അവസ്ഥയിലാണ്. ടൗണിലെ അഞ്ച് ഹയർ സെക്കൻഡറി സ്കൂളുകളിലെ കുട്ടികളും മറ്റ് യാത്രക്കാരും ഉൾപ്പെടെ ആശ്രയിക്കുന്നത് ഈ ബസ് കാത്തിരിപ്പ് കേന്ദ്രത്തെയാണ്.
കണ്ണൂർ, മമ്പറം, ചക്കരക്കല്ല്, മേലൂർ ഉൾപ്പെടെയുള്ള റൂട്ടുകളിലേക്കുളള ബസുകൾ യാത്രക്കാരെ കയറ്റാൻ ഇവിടെ നിർത്താറുണ്ട്. മേൽക്കൂരയുടെ ഷീറ്റ് തകർന്നതിനാൽ ആളുകൾ മഴയും വെയിലുമേറ്റ് നിൽക്കേണ്ട സ്ഥിതിയാണ്. ഷെൽട്ടറിന് സമീപത്തെ മരച്ചില്ലകൾ ഉൾപ്പെടെ തകർന്ന മേൽക്കൂരയുടെ ഭാഗങ്ങളിലൂടെ ഉള്ളിലേക്ക് കടന്നുനിൽക്കുന്നതും യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
നിരവധിതവണ നഗരസഭ അധികൃതരെ വിവരമറിയിച്ചെങ്കിലും കാര്യമായ നടപടികൾ ഒന്നും തന്നെ ഉണ്ടായില്ലെന്നാണ് പരിസരവാസികളുടെ ആക്ഷേപം. 2019 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.