Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightസൽമാൻ നിസാർ, വരുൺ...

സൽമാൻ നിസാർ, വരുൺ നായനാർ കേരള ടീമിൽ

text_fields
bookmark_border
cricket team
cancel
camera_alt

സൽമാൻ നിസാർ, വരുൺ

നായനാർ

ത​ല​ശ്ശേ​രി: 2023-24 സീ​സ​ണി​ലേ​ക്കു​ള്ള ബി.​സി.​സി.​ഐ സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ടി 20 ​ട്രോ​ഫി​യി​ൽ കേ​ര​ള ടീ​മി​ലേ​ക്ക് ക​ണ്ണൂ​ർ ജി​ല്ല​ക്കാ​രാ​യ സ​ൽ​മാ​ൻ നി​സാ​റും വ​രു​ൺ നാ​യ​നാ​രും. 16 മു​ത​ൽ 27 വ​രെ മും​ബൈ​യി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ കേ​ര​ള​ത്തി​ന്റെ ആ​ദ്യ മ​ത്സ​രം 16ന് ​ഹി​മാ​ച​ൽ പ്ര​ദേ​ശു​മാ​യാ​ണ്.

സ​ഞ്ജു വി. ​സാം​സ​ണാ​ണ് ടീം ​ക്യാ​പ്റ്റ​ൻ. 2018-19 സീ​സ​ണി​ൽ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ര​ഞ്ജി ട്രോ​ഫി​യി​ൽ സെ​മി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച കേ​ര​ള ടീ​മി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു സ​ൽ​മാ​ൻ. കേ​ര​ള സീ​നി​യ​ർ ടീം, ​അ​ണ്ട​ർ 23, അ​ണ്ട​ർ 19, അ​ണ്ട​ർ 16, അ​ണ്ട​ർ 14 കേ​ര​ള ടീ​മി​ലെ സ്ഥി​ര സാ​ന്നി​ധ്യ​മാ​ണ് സ​ൽ​മാ​ൻ. സ്ഥി​ര​ത​യാ​ർ​ന്ന പ്ര​ക​ട​ന​മാ​ണ് ഇ​ടം കൈ​യ്യ​ൻ മ​ധ്യ​നി​ര ബാ​റ്റ​റാ​യ സ​ൽ​മാ​നെ കേ​ര​ള ടീ​മി​ലേ​ക്ക് സ്ഥാ​ന​മു​റ​പ്പി​ക്കാ​ൻ സ​ഹാ​യി​ച്ച​ത്. ത​ല​ശ്ശേ​രി ചേ​റ്റം​കു​ന്നി​ലെ മു​ഹ​മ്മ​ദ് നി​സാ​റി​ന്റെ​യും നി​ലോ​ഫ​റി​ന്റെ​യും മ​ക​നാ​ണ്.

ഇ​താ​ദ്യ​മാ​യാ​ണ് വ​രു​ൺ നാ​യ​നാ​ർ സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ടി 20 ​ട്രോ​ഫി ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. 2019 ൽ 19 ​വ​യ​സി​ന് താ​ഴെ​യു​ള്ള ഇ​ന്ത്യ​ൻ ടീം ​അം​ഗ​മാ​യി​രു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ ഇ​ന്ത്യ ഒ​മ്പ​ത് വി​ക്ക​റ്റി​ന് വി​ജ​യി​ച്ച മ​ത്സ​ര​ത്തി​ൽ വ​രു​ൺ പു​റ​ത്താ​കാ​തെ 19 റ​ൺ​സ് നേ​ടി​യി​രു​ന്നു.

അ​ണ്ട​ർ 14, അ​ണ്ട​ർ 16, അ​ണ്ട​ർ 19 എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ കേ​ര​ള​ത്തെ വ​രു​ൺ ന​യി​ച്ചി​ട്ടു​ണ്ട്. 2016 ൽ ​കോ​ണോ​ർ​വ​യ​ൽ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഉ​ത്ത​ര​മേ​ഖ​ല അ​ണ്ട​ർ 14 ടൂ​ർ​ണ​മെ​ന്റി​ൽ കാ​സ​ർ​കോ​ടി​നെ​തി​രെ ക​ണ്ണൂ​രി​ന്റെ വി​ജ​യ​ത്തി​ൽ മി​ന്നു​ന്ന പ്ര​ക​ട​ന​വു​മാ​യി​ട്ടാ​യി​രു​ന്നു അ​ര​ങ്ങേ​റ്റം.

വ​ലം കൈ​യ്യ​ൻ ബാ​റ്റ​റാ​യ വ​രു​ൺ മി​ക​ച്ച വി​ക്ക​റ്റ് കീ​പ്പ​ർ കൂ​ടി​യാ​ണ്. കൂ​ത്തു​പ​റ​മ്പ് ക​ര​ൽ കു​ടും​ബാം​ഗ​മാ​യ ദീ​പ​ക് ക​ര​ലി​ന്റെ​യും പ​യ്യ​ന്നൂ​ർ വേ​ങ്ങ​യി​ൽ കു​ടും​ബാം​ഗ​മാ​യ പ്രി​യ​യു​ടെ​യും മ​ക​നാ​ണ്. വ​രു​ൺ നാ​യ​നാ​ർ ജ​നി​ച്ച​ത് പ​യ്യ​ന്നൂ​രി​ൽ ആ​ണെ​ങ്കി​ലും വ​ള​ർ​ന്ന​ത് ദു​ബൈ​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur News
News Summary - Salman Nisar and Varun Nayanar in the Kerala team
Next Story