സിവിൽ സർവിസ് നേട്ടത്തിൽ സായന്ത്
text_fieldsതലശ്ശേരി: സിവിൽ സർവിസിൽ വിജയം നേടി തലശ്ശേരി നെട്ടൂർ സ്വദേശി കെ. സായന്ത്. ബി.ടെക് മെക്കാനിക്കൽ എൻജിനീയറിങിൽ റാങ്ക് നേടിയ സായന്ത് തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. തലശ്ശേരി നിട്ടൂർ കുന്നോത്തെ ജ്യോതിസിൽ ജ്യോതീന്ദ്രൻ - സുചിത്ര ദമ്പതികളുടെ മകനാണ്.
സശാസ്ത്ര സീമാ ബല്ലിൽ അസിസ്റ്റന്റ് കമാൻഡറാണ്. പത്താം ക്ലാസ് വരെ മമ്പറം ഇംഗ്ലീഷ് മീഡിയം സ്കൂളിലും പ്ലസ് ടുവിന് പിണറായി എ.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലുമാണ് പഠിച്ചത്. സഹോദരൻ: കെ. സായൂജ് (ബിസിനസ്സ് അനാലിസ്റ്റ്, ടെറിഫിക് മൈൻറ്സ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.