ഷിഗല്ല: തലശ്ശേരിയിൽ ഹോട്ടൽ ഉൾപ്പെടെ നാല് കടകൾ അടപ്പിച്ചു
text_fieldsതലശ്ശേരി: ഹോട്ടൽ, കൂൾ ബാറുകൾ ഉൾപ്പെടെയുളള നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ മിന്നൽ പരിശോധനയില്‍ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.
തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡിലെയും സമീപ പ്രദേശങ്ങളിലെയും ഏതാനും സഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ ഒരു ഹോട്ടല്‍ ഉള്‍പ്പെടെ നാല് സ്ഥാപനങ്ങൾ ചൊവ്വാഴ്ച ഉദ്യോഗസ്ഥർ അടപ്പിച്ചു. ഇവിടങ്ങളിൽ ഉപയോഗിക്കുന്ന വെള്ളത്തിലാണ് ബാക്ടീരിയ കണ്ടെത്തിയത്.
നഗരത്തിലെയും പരിസരങ്ങളിലെയും ചായക്കടകളിലും കൂൾബാറുകളിലും ചില ഹോട്ടലുകളിലും പുറത്തുനിന്ന് കൊണ്ടുവരുന്ന വെള്ളമാണ് ഭക്ഷണം പാകംചെയ്യാനും ചായക്കും ജ്യൂസിനും ഉൾപ്പെടെ ഉപയോഗിക്കുന്നത്. വെള്ളത്തിെൻറ ഗുണം ആരും തന്നെ പരിശോധിക്കാറില്ല. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇരിട്ടി പയഞ്ചേരി മുക്കിലെ ഒമ്പതുകാരിക്ക് കഴിഞ്ഞ ദിവസം ഷിഗല്ല ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു.
ഇതിെൻറ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിെൻറ നിർദേശപ്രകാരം ജില്ലയിലുടനീളം പരിശോധന കര്‍ശനമാക്കിയത്. ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം തലശ്ശേരിയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കും.
കണ്ണൂരില്‍ നിന്നെത്തിയ ഫുഡ് സേഫ്റ്റി അസി.കമീഷണര്‍ വി.കെ. പ്രദീപ് കുമാര്‍, ഫുഡ് സേഫ്റ്റി നോഡല്‍ ഓഫിസര്‍ കെ. വിനോദ് കുമാര്‍, ഉദ്യോഗസ്ഥരായ കെ.വി. സുരേഷ് കുമാര്‍, കെ. സുമേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.