പുരസ്കാര നിറവിൽ ശ്രീലക്ഷ്മിയും ശ്രേയയും
text_fieldsതലശ്ശേരി: അമൃത വിദ്യാലയത്തിലെ വിദ്യാർഥിനികളായ ശ്രീലക്ഷ്മിയും ശ്രേയയും പുരസ്കാര നിറവിലാണ്. നിതി ആയോഗ് അടൽ ഇന്നവേഷൻ മിഷന്റെ ദേശീയതല മത്സരത്തിൽ മികച്ച ആദ്യ 10 ടീമിൽ സ്ഥാനം പിടിച്ച ഇവർ പഞ്ചാബിൽ നടന്ന ദേശീയ ടോപ്പർമാരുടെ പരിപാടിയിൽ പ്രോജക്ട് അവതരിപ്പിക്കുകയും ടിങ്കർ പ്രണർഷിപ്പിനായി ഇന്ത്യയിലെ ജൂനിയർ കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള മാസ്റ്റർ ട്രയിനർമാരായ ‘ടിങ്കർ ചാംപ്സ്’ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്ക് അവർ നിർമിക്കുന്ന വസ്തുക്കൾ വെബ്സൈറ്റ് വഴി വിൽപന നടത്താൻ സാധിക്കുന്ന പദ്ധതിയാണ് ഇവർ ആവിഷ്കരിച്ചത്. അങ്ങനെ സ്വയംതൊഴിൽവഴി വരുമാനം നേടിക്കൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശ്രീലക്ഷ്മി, ശ്രേയ എന്നിവരടങ്ങുന്ന ടീം ‘സ്വയം’ വെബ്സൈറ്റ് വികസിപ്പിച്ചെടുത്തത്.
സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാനും സ്വയം പര്യാപ്തരാകുവാനും കഴിയാത്ത സ്ത്രീകൾക്ക് വേണ്ടിയാണ് ‘സ്വയം’ പ്രവർത്തിക്കുന്നത്. നൂതന സാങ്കേതിക വിദ്യകൾ കോർത്തിണക്കി സ്ത്രീകളെ സംരംഭകരാകാൻ ‘സ്വയം’ സഹായിക്കുന്നു. ചടങ്ങിൽ ശ്രേയയും ശ്രീലക്ഷ്മിയും ദേശീയ പുരസ്കാരം ഏറ്റുവാങ്ങി. അമൃത യൂനിവേഴ്സിറ്റി റോബോട്ടിക് പ്രഫസറും ശാസ്ത്രജ്ഞയുമായ ഗായത്രി മണിക്കുട്ടി, യുവശാസ്ത്രജ്ഞരായ പ്രണവ് പ്രഭ, ഗണേഷ് എന്നിവരാണ് വർഷങ്ങളായി വിദ്യാർഥികൾക്ക് വേണ്ട നിർദേശങ്ങൾ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.