വിദ്യാർഥി കാറിടിച്ച് മരിച്ച കേസ്: പ്രതിയുടെ മുൻകൂർ ജാമ്യഹരജിയിൽ വിധി ഇന്ന്
text_fieldsതലശ്ശേരി: റോഡിൽ അഭ്യാസപ്രകടനം നടത്തിയ ആഡംബര കാറിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി കൊല്ലപ്പെടാനിടയായ കേസിൽ കുറ്റാരോപിതനായ കതിരൂർ ഉക്കാസ് മൊട്ടയിലെ ഒമേഴ്സിൽ റൂബിൻ ഒമർ നൽകിയ മുൻകൂർ ജാമ്യഹരജിയിൽ തലശ്ശേരി ജില്ല കോടതി വ്യാഴാഴ്ച വിധിപറയും.
സംഭവം സംബന്ധിച്ച് പ്രതിഭാഗത്തിന്റെയും മരിച്ച വിദ്യാർഥിയുടെ മാതാവിന്റെയും വാദപ്രതിവാദം കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. കഴിഞ്ഞ ബക്രീദ് തലേന്ന് രാത്രി 10 മണിയോടെ ജൂബിലി റോഡിലൂടെ അമിതവേഗതയിലും അശ്രദ്ധമായും റൂബിൻ ഒമർ ഓടിച്ച ആഡംബര വാഹനമിടിച്ചാണ് താഴെ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിൽ അഫ്ലാഹ് ഫറാസ് (19) മരിച്ചതെന്നാണ് കേസ്.
നടുറോഡിൽ നരഹത്യ നടത്തി രക്ഷപ്പെട്ടുവെന്ന കേസിലെ പ്രതിസ്ഥാനത്തുള്ള റൂബിൻ ഒമർ (20) ഒളിവിലിരിക്കെയാണ് കഴിഞ്ഞ ദിവസം തലശ്ശേരി ജില്ല കോടതിയിൽ മുൻകൂർ ജാമ്യഹരജി സമർപ്പിച്ചിരുന്നത്. അപകടത്തിൽ കുറ്റകരമായ ഗൂഢാലോചനയുണ്ട്. കരുതിക്കൂട്ടി തെളിവുകൾ നശിപ്പിച്ച് പ്രതികളെ സംരക്ഷിക്കാനും ശ്രമം നടന്നു. ഇപ്പോൾ മുൻകൂർ ജാമ്യം തേടി കോടതിയിലെത്തിയ പ്രതിയുടെ കൂടെ അന്നേ ദിവസം കാറിലുണ്ടായിരുന്ന കൂട്ടുകാർക്ക് കുറ്റകൃത്യത്തിൽ എത്രത്തോളം പങ്കാളിത്തമുണ്ടെന്ന് കണ്ടെത്തേണ്ടതുണ്ട് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉമ്മ ഫസീല ജാമ്യഹരജിയിൽ കക്ഷി ചേർന്നിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.