ഈ പൊതിച്ചോറിന് കരുണയുടെ സ്വാദ്
text_fieldsതലശ്ശേരി: ഞായറാഴ്ച ലോക്ഡൗൺ സമാന നിയന്ത്രണമുളളതിനാൽ ഒറ്റപ്പെട്ട ഹോട്ടലുകൾ മാത്രമേ നഗരത്തിൽ തുറന്നുള്ളൂ. എന്നാൽ, യാത്രക്കാർ ആരുംതന്നെ ഭക്ഷണം കിട്ടാതെ വലയരുതെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു.
ഉച്ച യാത്രക്കിടയിൽ വാഹനം കൈകാട്ടി നിർത്തി നൂറുകണക്കിന് ആളുകളുടെ വിശപ്പകറ്റി ഡി.വൈ.എഫ്.ഐ- ഐ.ആർ.പി.സി വളന്റിയർമാർ. 350 പേർക്കുള്ള പൊതിച്ചോറുമായാണ് ഞായറാഴ്ച രംഗത്തിറങ്ങിയത്. വാഹന യാത്രികർക്ക് മാത്രമല്ല, ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അവർ ഭക്ഷണമെത്തിച്ചു.
ഡി.വൈ.എഫ്.ഐ തലശ്ശേരി മേഖല കമ്മിറ്റിയും ഐ.ആർ.പി.സി സോണൽ കമ്മിറ്റിയും ചേർന്നാണ് ഈ സദുദ്യമം നടത്തിയത്. സി. വത്സൻ, സി.പി.എം. നൗഫൽ, സി. സമീർ എന്നിവരുടെ നേതൃത്വത്തിൽ വളന്റിയർമാരായ വത്സൻ, ഷാജിർ, മഹറൂഫ്, സബാദ്, ജിതിൻ, ആര്യ, ശ്വേത, വിജിഷ, അനശ്വര എന്നിവർ വിതരണം നടത്തി.
പടം..... തലശ്ശേരി ടൗണിൽ വാഹനത്തിൽ പൊതിച്ചോറ് നൽകുന്ന ഡി.വൈ.എഫ്.ഐ-ഐ.ആർ.പി.സി വളന്റിയർമാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.