തലശ്ശേരി മത്സ്യമാർക്കറ്റ് അടച്ചു
text_fieldsതലശ്ശേരി: ലോക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കാത്തതിനെത്തുടർന്ന് തലശ്ശേരി മത്സ്യ മാർക്കറ്റും തലായി മത്സ്യബന്ധന തുറമുഖവും തിങ്കളാഴ്ച മുതൽ അടച്ചിട്ടു. ലോക്ഡൗൺ കഴിയുന്നത് വരെയാണ് നടപടി.
തലശ്ശേരി ജനറൽ ആശുപത്രിയോട് ചേർന്നാണ് ചില്ലറ -മൊത്ത മത്സ്യ വ്യാപാരം നടക്കുന്നത്. കോവിഡ് രോഗികൾ ഏറെ ചികിത്സയിലുള്ള ജനറൽ ആശുപത്രി കെട്ടിടത്തോട് ചേർന്നാണ് മത്സ്യം കയറ്റുമതിക്കും ഇറക്കുമതിക്കുമായെത്തുന്ന വാഹനങ്ങൾ നിർത്തിയിടുന്നത്. മാർക്കറ്റിലേക്കുള്ള വഴിയിൽ തലങ്ങും വിലങ്ങും മീൻവണ്ടികൾ നിർത്തിയിടുന്നത് രോഗികളുമായെത്തുന്ന ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കാറുണ്ടായിരുന്നു.
പൊലീസിെൻറയും ആരോഗ്യ വകുപ്പ് അധികൃതരുടെയും ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് മാർക്കറ്റ് അടച്ചിടാൻ നിർദേശം നൽകിയത്. ചില്ലറ മത്സ്യ മാർക്കറ്റ് അടച്ചിട്ടതിനാൽ നഗരവാസികൾക്ക് മത്സ്യം ലഭിക്കാതായി. പൊലീസ് വാഹന പരിശോധന കർശനമാക്കിയതിനാൽ സമീപ പഞ്ചായത്തുകളിലെത്തി മത്സ്യം വാങ്ങാനും ജനത്തിന് പ്രയാസകരമാവുകയാണ്.
ആയിക്കര മത്സ്യ മാർക്കറ്റും അടച്ചു
കണ്ണൂർ: ആയിക്കര മത്സ്യമാർക്കറ്റ് അടച്ചു. ജില്ല ഡിസാസ്റ്റർ മാനേജ്മെൻറ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ജില്ല കലക്ടറുടെ ഉത്തരവിനെ തുടർന്നാണ് ലോക്ഡൗൺ കഴിയുന്നതുവരെ മത്സ്യമാർക്കറ്റ് അടച്ചത്. സിറ്റി സി.െഎ ടി. ഉത്തംദാസിെൻറ നേതൃത്വത്തിലാണ് നടപടി. തീരദേശങ്ങൾ കോവിഡ് വ്യാപനത്തിന് ആക്കംകൂട്ടുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ ജില്ലയിലെ പ്രധാന മത്സ്യ മാർക്കറ്റുകളായ തലശ്ശേരിയും ആയിക്കരയും അടച്ചുപൂട്ടാനാണ് കലക്ടർ ടി.വി. സുഭാഷ് ഉത്തരവിട്ടത്.
തലായി, മാപ്പിളബേ, അഴീക്കൽ എന്ന് ഹാർബറുകളിൽ നിയന്ത്രണം കർശനമാക്കാനും നിർദേശം നൽകിയിരുന്നു. കോവിഡ് പ്രോേട്ടാകോൾ നടപ്പാക്കാൻ കഴിയാത്തതാണ് മത്സ്യ മാർക്കറ്റ് അടച്ചിടുന്നതിന് കാരണം. പെരുന്നാൾ ആഗതമായതോടെ മാർക്കറ്റിൽ ആളുകൾ കൂടുതലായി എത്താനുള്ള സാഹചര്യവും അധികൃതർ വിലയിരുത്തിയിട്ടുണ്ട്.
ഇത്തരത്തിൽ ആളുകൾ എത്തിയാൽ നിയന്ത്രിക്കാനാവില്ല. ഇൗ സാഹചര്യത്തിലാണ് അടച്ചിടൽ ഉൾപ്പെടെ കർശന നടപടിയെടുക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.