Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightതലശ്ശേരി കാർണിവലിന്...

തലശ്ശേരി കാർണിവലിന് ഇന്ന് തിരിതെളിയും

text_fields
bookmark_border
തലശ്ശേരി കാർണിവലിന് ഇന്ന് തിരിതെളിയും
cancel

ത​ല​ശ്ശേ​രി: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ത​ല​ശ്ശേ​രി കാ​ർ​ണി​വ​ലി​ന്‌ ഇ​ന്ന് തു​ട​ക്കം. ഏ​ഴ് നാ​ൾ നീ​ളു​ന്ന വൈ​വി​ധ്യ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളാ​ണ് ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ് പ്ര​ധാ​ന വേ​ദി. വെ​ള​ളി​യാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ന​ഗ​ര​സ​ഭ ചെ​യ​ർ പേ​ഴ്സ​ൻ കെ.​എം. ജ​മു​നാ​റാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ, കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളും സ​ബ് ക​ല​ക്ട​ർ സ​ന്ദീ​പ് കു​മാ​ർ, എ.​എ​സ്.​പി കെ.​എ​സ്. ഷ​ഹ​ൻ​ഷ, മ​ല​ബാ​ർ കാ​ൻ​സ​ർ സെൻറ​ർ ഡ​യ​റ​ക്ട​ർ ഡോ. ​സ​തീ​ഷ് ബാ​ല​സു​ബ്ര​ഹ്മ​ണ്യം എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളു​മാ​യി​രി​ക്കും.

തു​ട​ർ​ന്ന് ച​ല​ച്ചി​ത്ര ഗാ​യി​ക ആ​ര്യ ദ​യാ​ലി​ന്റെ സ്റ്റേ​ജ് ഷോ, ​ശ​നി​യാ​ഴ്ച വൈ​കി​ട്ട് ഏ​ഴി​ന് മാ​ധ്യ​മം ഒ​രു​ക്കു​ന്ന വി​ധു പ്ര​താ​പും സം​ഘ​വും ന​യി​ക്കു​ന്ന ട്യൂ​ൺ​സ് ഓ​ഫ് ഹാ​പി​ന​സ്.

കാ​ർ​ണി​വ​ലി​ന്റെ വ​ര​വ​റി​യി​ച്ച് വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ന​ഗ​ര​ത്തി​ൽ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ന​ട​ത്തി. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ കെ.​എം. ജ​മു​നാ​റാ​ണി ഫ്ലാ​ഗ്‌ ഓ​ഫ്‌ ചെ​യ്‌​തു. വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും മു​ത്തു​ക്കു​ട​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ആ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര കോ​ട്ട പ​രി​സ​ര​ത്തു നി​ന്നാ​രം​ഭി​ച്ച്‌ ലോ​ഗ​ൻ​സ്‌ റോ​ഡ്‌, പു​തി​യ ബ​സ്‌ സ്‌​റ്റാ​ൻ​ഡ്‌, ഒ.​വി റോ​ഡ്‌ വ​ഴി ന​ഗ​ര​സ​ഭ ഓ​ഫി​സ്‌ പ​രി​സ​ര​ത്ത്‌ സ​മാ​പി​ച്ചു.

ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​ൻ. സു​രേ​ഷ് കു​മാ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ വാ​ഴ​യി​ൽ ശ​ശി, എം.​സി. പ​വി​ത്ര​ൻ, സി. ​സോ​മ​ൻ, ടി.​സി. അ​ബ്ദു​ൽ ഖി​ലാ​ബ്, സി.​ഒ.​ടി. ഷ​ബീ​ർ, എ.​ടി. ഫി​ൽ​ഷാ​ദ്, കെ. ​വി​ജേ​ഷ്, കെ.​പി. അ​ൻ​സാ​രി, വി. ​ര​ത്നാ​ക​ര​ൻ, ഓ​ത​യോ​ത്ത് ര​മേ​ശ​ൻ, എം.​വി. ജ​യ​രാ​ജ​ൻ, ജോ​ർ​ജ് പീ​റ്റ​ർ, കെ. ​ഭാ​ർ​ഗ​വ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, മു​നി​സി​പാ​ലി​റ്റി ജീ​വ​ന​ക്കാ​ർ, കൗ​ൺ​സി​ല​ർ​മാ​ർ ആ​ഘോ​ഷ​ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsThalassery Carnival
News Summary - Thalassery Carnival will Start Today
Next Story