Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightതലശ്ശേരി-മാഹി ബൈപാസ്:...

തലശ്ശേരി-മാഹി ബൈപാസ്: നിർമാണം നവംബർ 30നകം പൂർത്തിയാക്കും

text_fields
bookmark_border
Thalassery-Mahi Bypass
cancel
camera_alt

ത​ല​ശ്ശേ​രി-മാ​ഹി റെ​യി​ൽ​വേ ഓ​വ​ർ​ബ്രി​ഡ്ജ് നി​ർ​മാ​ണ സ്ഥ​ലം സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റും

ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്ദ​ർ​ശി​ക്കു​ന്നു

ത​ല​ശ്ശേ​രി: നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ത​ല​ശ്ശേ​രി-​മാ​ഹി ബൈ​പാ​സ് നി​ർ​മാ​ണം ന​വം​ബ​ർ 30ന​കം പൂ​ർ​ത്തി​യാ​ക്കാ​ൻ ധാ​ര​ണ​യാ​യി. മാ​ഹി​പ്പാ​ല​ത്തോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന മാ​ഹി റെ​യി​ൽ​വേ ഓ​വ​ർ ബ്രി​ഡ്ജ് നി​ർ​മാ​ണ സ്ഥ​ല​ത്ത​ട​ക്കം സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്. പ്ര​വൃ​ത്തി​ക​ൾ സം​ബ​ന്ധി​ച്ച് അ​വ​ലോ​ക​നം ന​ട​ത്തി. ആ​കെ​യു​ള്ള 42 കേ​ഡ​റു​ക​ളി​ൽ 14 കേ​ഡ​റു​ക​ളാ​ണ് റെ​യി​ൽ​വേ​ക്ക് കു​റു​കെ​യു​ള്ള​ത്. ഇ​തി​ൽ ഏ​ഴ് കേ​ഡ​റു​ക​ൾ സ്ഥ​ല​ത്തെ​ത്തി. ഇ​വ​യു​ടെ ഇ​ജ​ക്ഷ​ൻ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചു. ബാ​ക്കി​യു​ള്ള ഏ​ഴ് കേ​ഡ​റു​ക​ൾ ഈ ​ആ​ഴ്ച ത​ന്നെ എ​ത്തി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ക്കാ​ര്യ​ത്തി​ൽ സ​ഹ​ക​ര​ണം വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് സ്പീ​ക്ക​ർ അ​റി​യി​ച്ചു.

ദേ​ശീ​യ​പാ​ത പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ അ​ഷി​തോ​ഷ്, പ്രോ​ജ​ക്ട് ക​ൺ​സ​ൽ​ട്ട​ന്റ് നാ​യി​ഡു, മ​റ്റു ദേ​ശീ​യ​പാ​ത ഉ​ദ്യോ​ഗ​സ്ഥ​ർ, സ്പീ​ക്ക​റു​ടെ അ​സി​സ്റ്റ​ന്റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി എ​സ്.​കെ. അ​ർ​ജു​ൻ, നി​ർ​മാ​ണ ക​രാ​ർ ഏ​റ്റെ​ടു​ത്ത ഇ.​കെ.​കെ ക​ൺ​സ്ട്ര​ക്ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സ​ന്ദ​ർ​ശ​ന​ത്തി​നും അ​വ​ലോ​ക​ന​ത്തി​നും പ​ങ്കെ​ടു​ത്തു.

ദേ​ശീ​യ​പാ​ത അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് 14 കോ​ടി​യു​ടെ പ​ദ്ധ​തി

ത​ല​ശ്ശേ​രി: സൈ​ദാ​ർ​പ​ള്ളി മു​ത​ൽ മാ​ഹി​പ്പാ​ലം ഉ​ൾ​പ്പെ​ടെ ദേ​ശീ​യ​പാ​ത അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് 14 കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക്കു​ള്ള പ​ദ്ധ​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. ദേ​ശീ​യ​പാ​ത ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ എ​ത്ര​യും വേ​ഗം പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കു​മെ​ന്ന് ഉ​റ​പ്പ് ല​ഭി​ച്ചു. സൈ​ദാ​ർ​പ​ള്ളി മു​ത​ൽ മാ​ഹി​പ്പാ​ലം വ​രെ ദേ​ശീ​യ​പാ​ത ന​വീ​ക​രി​ക്കാ​നും മാ​ഹി​പ്പാ​ലം ബ​ല​പ്പെ​ടു​ത്താ​നു​മു​ള്ള പ്ര​വൃ​ത്തി​ക​ൾ​ക്കാ​ണ് 14 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യി​ട്ടു​ള​ള​ത്. ഇ​ത് പ്രാ​വ​ർ​ത്തി​ക​മാ​വു​ന്ന​തോ​ടെ ത​ല​ശ്ശേ​രി-​മാ​ഹി ദേ​ശീ​യ​പാ​ത​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thalassery-Mahi Bypass
News Summary - Thalassery-Mahi Bypass: Construction will be completed by November 30
Next Story