തലായി കടലിൽ തോണി മറിഞ്ഞു; മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു
text_fieldsതലശ്ശേരി: കടലിൽ മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞ് അപകടത്തിൽപെട്ട മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. വ്യാഴാഴ്ച ഒമ്പതോടെയാണ് അപകടം. പുലര്‍ച്ചെ ആറരക്ക് ധർമടത്ത് നിന്നും മത്സ്യബന്ധനത്തിന് പോയി തിരിച്ചുവരവെ ധർമടത്തെ സുഗീന്ദ്രന്റെ ഉടമസ്ഥതയിലുള്ള 'നന്ദനം' തോണിയാണ് അപകടത്തിൽപെട്ടത്.
തോണിയിലുണ്ടായിരുന്ന ധർമടം പാലയാട് സ്വദേശി മനോജ് (58), തലശ്ശേരി ചാലില്‍ സ്വദേശി ഹുസൈൻ (48), ഒഡിഷ സ്വദേശി ബാപ്പുണ്ണി (25) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. തലശ്ശേരി തലായി ഹര്‍ബറില്‍ നിന്നും ഒരു നോട്ടിക്കല്‍ മൈല്‍ അകലെ ശക്തമായ തിരയിൽപെട്ട് തോണി മറിയുകയായിരുന്നു.
സംഭവം നേരിൽ കണ്ട തലശ്ശേരി തീരദേശ പൊലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും ചേര്‍ന്ന് ഉടൻ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു. തൊഴിലാളികള്‍ മറിഞ്ഞ തോണിയിലെ കയറില്‍ പിടിച്ച് നിന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. മൂന്ന് പേരെയും തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമശുശ്രൂഷ നൽകി. തോണിയിലുണ്ടായിരുന്ന നത്തോലി മത്സ്യവും വലയും നഷ്ടപ്പെട്ടു. എൻജിനുകൾ കേടായി. തോണി പൊലീസ് തലായി ഹാര്‍ബറില്‍ എത്തിച്ചു.
തലശ്ശേരി തീരദേശ പൊലീസ് ഇന്‍സ്പെക്ടര്‍ ബിജു പ്രകാശ്, എസ്.ഐമാരായ എ. വിനോദ് കുമാർ, പി.വി. പ്രമോദ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ വി.കെ. ഷിനില്‍, പി.വി. ഷിനില്‍, രജീഷ്, കോസ്റ്റല്‍ വാര്ഡന്മാരായ സരോഷ്, നിരഞ്ജന്, മറൈന്‍ എന്‍ഫോഴ്സ്മെന്റ് എ.എസ്.ഐ ക്ലീറ്റസ് റോച്ച, സി.പി.ഒ ദില്‍ജിത്ത്, ഗാര്‍ഡുമാരായ ടി.പി. സനിത്ത്, ദിജേഷ്, ബോട്ട് സ്രാങ്ക് തദേയൂസ്, ദേവദാസ് തുടങ്ങിയവർ രക്ഷാപ്രവര്‍ത്തനത്തില്‍ പ ങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.