വേണം ഈ കുരുന്നിന് സുമനസ്സുകളുടെ സഹായം
text_fieldsതലശ്ശേരി: കരളിനും വൃക്കകൾക്കും തലച്ചോറിനും ഗുരുതരമായ അസുഖം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എട്ടു വയസ്സുകാ രി സുമനസ്സുകളുടെ സഹായം തേടുന്നു. പൊന്ന്യം പുല്ലോടിയിലെ ചന്ദ്രോത്ത് വീട്ടിൽ മുനീർ - ഇഷ്റത്ത് ദമ്പതികളുടെ മകൾ അമാന മർവയാണ് ഒരു മാസത്തിലേറെയായി ചികിത്സയിലുള്ളത്. ചികിത്സക്കായി ഇതിനകം ഭാരിച്ച തുക ചെലവഴിച്ചു.
നിർമാണ കമ്പനിയിലെ കൂലി തൊഴിലാളിയായ പിതാവിന് കുട്ടിയുടെ ഭാരിച്ച ചികിത്സ ചെലവ് കണ്ടെത്താൻ കഴിയാത്തതിനാൽ നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ, കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സനിൽ എന്നിവർ രക്ഷാധികാരികളായും എൻ.പി. വിനോദ് കുമാർ ചെയർമാനായും വൈ.എം. മുസ്തഫ ട്രഷററായും കെ. നൂറുദ്ദീൻ കൺവീനറായും നാട്ടുകാർ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചു.
ഈ കുരുന്ന് മോളുടെ ജീവൻ നിലനിർത്താൻ എല്ലാവരും സഹായം നൽകി സഹകരിക്കണമെന്ന് കമ്മിറ്റി ഭാരവാഹികൾ അഭ്യർഥിച്ചു. ഫോൺ: 9447483397, 9447479755, 9447549332. ജി പേ നമ്പർ: 7025991591 (മുനീർ മുന്നു).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.