മട്ടാമ്പ്രം മസ്ജിദിൽ കവർച്ച: ഭണ്ഡാരം കുത്തിത്തുറന്ന് പണം അപഹരിച്ച നിലയിൽ
text_fieldsതലശ്ശേരി: മെയിൻ റോഡിലെ മട്ടാമ്പ്രം ജുമാ മസ്ജിദിൽ ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച. സി.സി.ടി.വി കാമറ തുണിയിട്ട് മറച്ചാണ് തിങ്കളാഴ്ച അർധരാത്രി പന്ത്രണ്ടരയോടെ മോഷണം അരങ്ങേറിയത്. മസ്ജിദിന് പിൻഭാഗത്തെ ജാറത്തോട് ചേർന്ന് ചുവരിൽ സ്ഥാപിച്ച ഭണ്ഡാരത്തിൽ നിന്നാണ് നേർച്ചപ്പണം മൊത്തമായി കവർന്നത്. ദേശീയപാതയിൽ സദാസമയവും തിരക്കുള്ള വാണിജ്യമേഖല ഉൾപ്പെടുന്ന പ്രദേശമാണിത്. നീല ജാക്കറ്റിട്ട തടിച്ച ശരീരപ്രകൃതിയുള്ള ആളാണ് കവർച്ചക്ക് പിന്നിലെന്ന് സി.സി.ടി.വി ദൃശ്യത്തിൽ പതിഞ്ഞിട്ടുണ്ട്. പള്ളിയിൽ ഭണ്ഡാരമിരിക്കുന്ന ഭാഗത്ത് ജാക്കറ്റിട്ട ഒരാൾ കയറിപ്പോകുന്നതും തിരിച്ചുവരുന്നതും കാണാം.
വളരെ ആസൂത്രിതമായാണ് കവർച്ച നടത്തിയതെന്ന് വ്യക്തം. കഴിഞ്ഞതവണ ഭണ്ഡാരം തുറന്നപ്പോൾ ഏതാണ്ട് ഒരു ലക്ഷത്തിലേറെ രൂപ ഉണ്ടായിരുന്നുവെന്നും ഇപ്പോൾ നഷ്ടപ്പെട്ട തുകയും ഇത്ര തന്നെ ഉണ്ടാകുമെന്ന് കരുതുന്നതായും മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. മസ്ജിദ് പരിപാലന കമ്മിറ്റി സെക്രട്ടറി പി.പി. മുഹമ്മദലിയുടെ പരാതി പ്രകാരം തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.