പൊട്ടിയ പൈപ്പിന്റെ തകരാർ പരിഹരിച്ചു; വെള്ളമൊഴുകുന്നത് നിലച്ചു
text_fieldsതലശ്ശേരി: കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴായതിന് പിന്നാലെ കടകളും അപകടാവസ്ഥയിലായ സംഭവത്തിൽ ഒടുവിൽ നടപടി. വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച പൈപ്പ് പൊട്ടിയ ഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടത്തി തകരാർ പരിഹരിച്ചു.
തിങ്കളാഴ്ച രാത്രിയാണ് തലശ്ശേരി ടി.സി മുക്കിൽ കുടിവെള്ള വിതരണ പൈപ്പുപൊട്ടിയത്. റോഡിൽ വെള്ളം തളംകെട്ടിയതിന് പുറമെ സമീപത്തെ കടകൾക്കുള്ളിലും ഉറവ രൂപപ്പെട്ടു. വെള്ളം പുറത്തേക്കൊഴുകി കടകൾ അപകടാവസ്ഥയിലായിരുന്നു.
സുബൈറിന്റെ ടിൻ മേക്കർ, രഞ്ജിത്തിന്റെ ടി.കെ ബാറ്ററീസ്, അജിത്തിന്റെ എസ്.ജി ഡീസൽ എന്നീ കടകളിലാണ് വെള്ളം കയറിയത്. തുടർന്നാണ് ബുധനാഴ്ച വാട്ടർ അതോറിറ്റി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പൈപ്പിന്റെ തകരാർ പരിഹരിച്ചത്. ടി.സി മുക്കിൽ പൈപ്പ് പൊട്ടുന്നത് സ്ഥിരം കാഴ്ചയാണ്. റെയിൽവേ സ്റ്റേഷനിലേക്കും സി.പി.എം ഓഫിസിലേക്കുമുള്ള എളുപ്പവഴി കൂടിയാണിത്. അതു കൊണ്ടു തന്നെ നിരവധി വാഹനങ്ങളും, യാത്രക്കാരും ഈ വഴിയെ ആശ്രയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.