ഇത് അപകടക്കെണി !
text_fieldsതലശ്ശേരി: കുട്ടികളക്കം ആശ്രയിക്കുന്ന നഗരമധ്യത്തിലെ നടപ്പാതയിലൂടെയുള്ള യാത്ര ഭീഷണിയുയർത്തുന്നു. ദേശീയപാതയിലെ ഗുണ്ടർട്ട് റോഡിലാണ് ഈ ദുരിതക്കാഴ്ച്.
ഹെഡ് പോസ്റ്റോഫിസ് റോഡിൽ നിന്നും സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറിയിലേക്ക് കടക്കുന്ന നടപ്പാതയിൽ കൈവരികൾ ഇളകി ഇരുമ്പ് കമ്പികൾ തള്ളി നിൽക്കുന്നതാണ് കാൽനടയാത്രക്ക് ഭീഷണിയായിട്ടുള്ളത്. മുമ്പ് ഇതുപോലെ അപകടാവസ്ഥയുണ്ടായപ്പോൾ കമ്പികൾ ചേർത്തുവെച്ച് സിമന്റിട്ട് ബലപ്പെടുത്തിയതായിരുന്നു.
രണ്ട് മാസം പിന്നിടുമ്പോഴേക്കും ഇത് പഴയപടിയായി. തൊട്ടുമുന്നിൽഫയർ സ്റ്റേഷനോട് ചേർന്നുള്ള നടപ്പാതയിൽ പല തവണ വാഹനങ്ങളിടിച്ച് തകർന്ന ഇരുമ്പുവേലി ഇളക്കികൊണ്ടുപോയി. നിന്നുതിരിയാൻ ഇടമില്ലാത്ത സദാസമയവും തിരക്കുള്ള റോഡിൽ ഇതോടെ കാൽനട യാത്ര ദുരിതമാവുകയാണ്. സേക്രഡ് ഹാർട്ട് സ്കൂളിലേക്കും തലശ്ശേരി കോട്ടയോട് ചേർന്നുള്ള സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലേക്കും കുട്ടികൾ എത്തുന്നത് ഇതുവഴിയാണ്.
സ്കൂളിലേക്ക് പോകുന്ന വഴിയിലുള്ള നടപ്പാതയിലെ സ്ലാബുകളും മുമ്പ് തകർന്നിരുന്നു. പ്രതിഷേധമുയർന്നപ്പോഴാണ് 'തട്ടിക്കൂട്ടി' പണിയൊപ്പിച്ചത്. നഗരസഭ സ്റ്റേഡിയം, സബ് റജിസ്ട്രാർ ഓഫിസ്, സബ് കലക്ടർ ഓഫിസ്, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് ദിവസവും നൂറുക്കണക്കിനാളുകൾ കടന്നുപോകുന്ന വഴിയാണിത്. നടപ്പാതക്ക് തൊട്ടുള്ള റോഡിൽ എപ്പോഴും വാഹനത്തിരക്കാണ്. അതിനാൽ നടപ്പാതയിൽ നിന്ന് റോഡിലിറങ്ങി നടക്കാൻ കഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.