കണ്ണൂർ ടീമിൽ കളിക്കാൻമൂന്ന് സഹോദരിമാർ
text_fieldsതലശ്ശേരി: പെരിന്തൽമണ്ണയിൽ ഞായറാഴ്ച ആരംഭിക്കുന്ന പെൺകുട്ടികളുടെ ഉത്തരമേഖല അന്തർ ജില്ല ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള കണ്ണൂർ ടീമിൽ മൂന്ന് സഹോദരിമാരും.
കണ്ണൂർ താളിക്കാവ് ശ്രീരോഷ് മിഡ് ടൗൺ ഫ്ലാറ്റിൽ താമസിക്കുന്ന കെ.പി. ഷിറാസിന്റെയും സുറുമി ഷിറാസിന്റെയും മക്കളായ ലാമിയ ഷിറാസ്, ലാമിസ് ഷിറാസ്, ലന ഷിറാസ് എന്നിവരാണിവർ. ഇരട്ട സഹോദരിമാരായ ലാമിയ ഷിറാസ്, ലാമിസ് ഷിറാസ് എന്നിവർ അണ്ടർ 19, അണ്ടർ 23, സീനിയർ വനിത കണ്ണൂർ ടീമിലെ സ്ഥിര സാന്നിധ്യമാണ്.
ലന ഷിറാസ് അണ്ടർ 15 കണ്ണൂർ ടീമംഗമാണ്. ഇതാദ്യമായാണ് മൂവരും ഒന്നിച്ച് ഒരു ടീമിൽ കളിക്കുന്നത്. ചെന്നൈ ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ ഒന്നാം വർഷ ഡിസൈനിങ് ബിരുദ വിദ്യാർഥിനിയാണ് ലാമിസ്.
ഇതേ കോളജിൽ തന്നെ ഒന്നാം വർഷ ബി.സി.എ വിദ്യാർഥിയാണ് ലാമിയ. ലന ഉർസുലിൻ സീനിയർ സെക്കന്ററി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ക്രിക്കറ്റിന് പുറമെ മറ്റ് കായിക വിനോദങ്ങളായ ബാഡ്മിൻറൻ, നീന്തൽ, സ്കേറ്റിങ്, സൈക്ലിങ്, അത് ലറ്റിക്സ് എന്നിവയിലും സജീവമാണ് മൂന്നുപേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.