റഫീഖ് കാത്തിരിക്കുന്നു, സുമനസ്സുകളുടെ സഹായത്തിന്..
text_fieldsതലശ്ശേരി: വൃക്ക മാറ്റിവെക്കാനുള്ള ശസ്ത്രക്രിയക്ക് കാത്തിരിക്കുകയാണ് കോടിയേരി ഫിർദൗസിൽ പി.കെ. റഫീഖ്. ശസ്ത്രക്രിയക്ക് 40 ലക്ഷത്തോളം ചെലവ് വരും. ഉദാരമതികളുടെ സഹായം ലഭിച്ചാലേ ശസ്ത്രക്രിയ നടത്താനാവൂ. 52 കാരനായ റഫീഖ് ഇലക്ട്രീഷൻ ജോലി ചെയ്താണ് ഭാര്യയും വിദ്യാർഥികളായ രണ്ട് മക്കളുമടങ്ങുന്ന കുടുംബം പുലർത്തിയത്. ശസ്ത്രക്രിയക്കാവശ്യമായ ഭാരിച്ച ചെലവ് താങ്ങാൻ കുടുംബത്തിനാവില്ല.
ചികിത്സക്ക് സ്പീക്കർ എ.എൻ. ഷംസീർ, തലശ്ശേരി നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി (രക്ഷാധികാരികൾ), നഗരസഭ കൗൺസിലർ പി. മനോഹരൻ (കൺ.), പി. ഷറഫുദ്ദീൻ (ചെയർ.), പി. രാമചന്ദ്രൻ (ട്രഷ) എന്നിവർ ഭാരവാഹികളായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തിക്കുകയാണ്. സഹായങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തലശ്ശേരി ടൗൺ ബ്രാഞ്ചിലെ 00000041830091409 നമ്പർ അക്കൗണ്ടിൽ (ഐ.എഫ്.എസ്.സി കോഡ്: SBIN0008670) അയക്കുക. ഫോൺ: 04902322053.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.