Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightമരശിഖരത്തിൽ വാനിടിച്ച്...

മരശിഖരത്തിൽ വാനിടിച്ച് ക്ലീനർക്ക് പരിക്ക്

text_fields
bookmark_border
മരശിഖരത്തിൽ വാനിടിച്ച് ക്ലീനർക്ക് പരിക്ക്
cancel
camera_alt

1. ത​ല​ശ്ശേ​രി ടി.​സി മു​ക്കി​ൽ റോ​ഡി​ലേ​ക്ക് ത​ള്ളി നി​ൽ​ക്കു​ന്ന മ​രം  2. പ​രി​ക്കേ​റ്റ വാ​ൻ ക്ലീ​ന​ർ

ത​ല​ശ്ശേ​രി: ടി.​സി മു​ക്കി​ൽ റോ​ഡി​ലേ​ക്ക് ത​ള്ളി നി​ൽ​ക്കു​ന്ന മ​രം അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തു​​ന്നു. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന വ​ഴി​യാ​ണി​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് മ​ര​ത്തി​ന്റെ ശി​ഖ​രം ത​ട്ടി വാ​ഹ​ന​ത്തി​ലെ ക്ലീ​ന​ർ​ക്ക് പ​രി​ക്കേ​റ്റു. ത​ല​ശ്ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ര​ണ്ടാം പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​നു​ള്ള റോ​ഡാ​ണി​ത്. ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ നി​ത്യ​വും ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​റു​ണ്ട്. ഇ​സ്‍ലാ​മി​ക് സെ​ന്റ​റി​നോ​ടു​ചേ​ർ​ന്നാ​ണ് റോ​ഡി​ലേ​ക്ക് അ​പ​ക​ട​ക​ര​മാ​കും വി​ധം ത​ള്ളി​നി​ൽ​ക്കു​ന്ന മ​ര​മു​ള്ള​ത്. ഇ​വി​ടെ പ​ള്ളി​യു​മു​ള്ള​തി​നാ​ൽ നമ​സ്കാ​ര​ത്തി​ന് എ​ത്തു​ന്ന​വ​ർ​ക്കും റോ​ഡി​ലേ​ക്ക് ത​ള്ളി നി​ൽ​ക്കു​ന്ന മ​രം സൃ​ഷ്ടി​ക്കു​ന്ന ഭീ​ഷ​ണി ചെ​റു​ത​ല്ല.

വ്യാ​ഴാ​ഴ്ച ഇ​തു​വ​ഴി ക​ട​ന്നു​പോ​യ ഡെ​ലി​വ​റി വാ​ൻ മ​ര​ത്തി​ൽ ത​ട്ടി അ​പ​ക​ട​മു​ണ്ടാ​യി. വാ​ഹ​ന​ത്തി​ലെ ക്ലീ​ന​റു​ടെ മു​ഖ​ത്തും പ​രി​ക്കേ​റ്റു. എ​തി​രെ വ​ന്ന വാ​ഹ​ന​ത്തി​ന് സൈ​ഡ് ന​ൽ​കു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വാ​ഹ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഒ​രു പോ​ലെ അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന മ​രം മു​റി​ച്ചു നീ​ക്കാ​ൻ പി.​ഡ​ബ്ല്യു.​ഡി​യും ന​ഗ​ര​സ​ഭ​യും ത​യാ​റാ​ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ളും ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsAccident
News Summary - Van hits tree, cleaner injured
Next Story