തലശ്ശേരി ജോ.ആര്.ടി.ഒ ഓഫിസില്‍ വിജിലന്‍സ് പരിശോധന
text_fieldsതലശ്ശേരി: തലശ്ശേരി ജോ.ആര്.ടി.ഒ ഓഫിസില്‍ വിജിലന്‍സ് പരിശോധന. തിങ്കളാഴ്ച വൈകീട്ട് മുതൽ ചോനാടത്തെ ഒാഫിസിൽ നടന്ന മിന്നല്‍ പരിശോധനയില്‍ ഫയലുകള്‍ക്കിടയില്‍ ഒളിപ്പിച്ച പണവും രേഖകളും പിടിച്ചെടുത്തു. കോഴിക്കോട് വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്.പി ശശിധരെൻറ നിർദേശാനുസരണമാണ് പരിശോധന. ജോ.ആര്.ടി ഓഫിസില്‍ കൈക്കൂലിയും ക്രമക്കേടും നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്നാണ് വിജിലന്‍സ് സംഘം പരിശോധനക്കെത്തിയത്.
പുറത്തുനിന്നുള്ള ഏജൻറുമാരാണ് ഓഫിസ് നിയന്ത്രിക്കുന്നതെന്ന് നേരത്തെ ആക്ഷേപമുണ്ട്. ഏജൻറുമാര്‍ മുഖേനയാണ് അനധികൃതമായി ഓഫിസില്‍ പണമെത്തുന്നതെന്നാണ് വിവരം. ആര്.ടി.ഒ ഓഫിസിനു പിറകുവശത്തെ സ്റ്റോർ റൂമില്‍ ഫയലുകള്‍ക്കിടയില്‍നിന്ന് അനധികൃതമായി ഒളിപ്പിച്ച നിലയില്‍ 7815 രൂപ കണ്ടെത്തി. ഓഫിസിലെ ഒരു ഉദ്യോഗസ്ഥയില്‍ നിന്ന് കണക്കിൽപെടാത്ത 1150 രൂപയും കണ്ടെടുത്തു.
രാവിലെ ഡ്യൂട്ടിക്കെത്തിയപ്പോള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ രൂപ കൈവശംെവച്ചതായി വിജിലന്‍സ് കണ്ടെത്തുകയായിരുന്നു. കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിേങ്ങത്തിെൻറ നേതൃത്വത്തിൽ നടന്ന റെയ്ഡിന് വിജിലന്‍സ് കണ്ണൂര്‍ യൂനിറ്റ് ഉദ്യോഗസ്ഥരായ ഗണേശ് കുമാര്‍, സജീവന്, ദിനേശന്, സുമേഷ് എന്നിവരും നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.