മഠത്തുംഭാഗത്ത് കാട്ടുപന്നികൾ വിഹരിക്കുന്നു
text_fieldsതലശ്ശേരി: മഠത്തുംഭാഗത്ത് കാട്ടുപന്നി ശല്യം വ്യാപകമാണെന്ന് പരാതി. എരഞ്ഞോളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരത്തേ കാട്ടുപന്നി ശല്യം രൂക്ഷമായിരുന്നു. അക്രമകാരികളായ നിരവധി കാട്ടുപന്നികളെ ഷൂട്ടറെ ഉപയോഗിച്ച് വെടിവെച്ചു കൊന്നിരുന്നു. കഴിഞ്ഞ ദിവസം മഠത്തുംഭാഗത്തുനിന്ന് നാട്ടുകാർതന്നെ കാട്ടുപന്നിയെ പിടികൂടി.
തലശ്ശേരി നഗരസഭയിൽ കോടിയേരി മേഖലയിലെ ചന്ദ്രോത്ത് മീത്തൽ വാർഡിലും ഉപദ്രവകാരികളായി മാറിയ മൂന്ന് കാട്ടുപന്നികളെ കഴിഞ്ഞയാഴ്ച ഷൂട്ടർമാർ വെടിവെച്ചു കൊന്നിരുന്നു. തലശ്ശേരി നഗരസഭ പരിധിയിലും എരഞ്ഞോളി പഞ്ചായത്ത് പ്രദേശങ്ങളിലുമാണ് കാട്ടുപന്നികൾ വ്യാപകമായിട്ടുള്ളത്. കാർഷിക വിളകൾ ഉൾപ്പെടെ കാട്ടുപന്നികൾ വ്യാപകമായി നശിപ്പിക്കുന്നത് നാട്ടുകാർക്ക് ദുരിതമായി മാറുകയാണ്. കാടുപിടിച്ച പ്രദേശങ്ങളാണ് പന്നികൾ താവളമാക്കുന്നത്. വാർഡ് സഭകളിലടക്കം ഇതേക്കുറിച്ച് നിരന്തരം പരാതി ഉയരുകയാണ്. കാട്ടുപന്നികൾ പകൽസമയങ്ങളിലും കൂട്ടമായി സഞ്ചരിക്കുന്നതിനാൽ ആളുകൾ നടന്നുപോകാൻ ഭയപ്പെടുകയാണ്. ഷൂട്ടർമാരുടെ സഹായത്തോടെയാണ് അക്രമകാരികളായ പന്നികളെ കൊല്ലുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.