ഇൗ മൂത്രപ്പുരകൾ അടുത്തെങ്ങും തുറക്കുമോ...?
text_fieldsതലശ്ശേരി: സെപ്റ്റിക് ടാങ്കിലെ ചോർച്ച തടയാൻ അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട പഴയ ബസ്സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സിലെ പൊതുമൂത്രപ്പുരകൾ ഒരു മാസം തികയാറായിട്ടും തുറക്കാൻ നടപടിയില്ല. എന്നാൽ, പണം ഇൗടാക്കി കാര്യസാധ്യത്തിനായി അധികൃതർ വേറെ സൗകര്യം ഒരുക്കിയിട്ടുമുണ്ട്. ഇവിടെ രണ്ടും അഞ്ചും പത്തുമാണ് നിരക്ക്. എങ്കിലും ഇത് പലർക്കും ആശ്വാസമാണ്.
കഴിഞ്ഞ ഒക്ടോബർ 16 മുതലാണ് നഗരമധ്യത്തിലെ ബഹുനില കോംപ്ലക്സിലുള്ള വ്യാപാരികളും തൊഴിലാളികളും ഒാഫിസ് ജീവനക്കാരും ഉൾപ്പെടെ ഉപയോഗിച്ചുവന്ന പൊതുമൂത്രപ്പുരകൾ അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടത്. പഴയ ബസ്സ്റ്റാൻഡിൽ പൊതു ശുചിമുറികൾ വേറെയില്ലാത്തതിനാൽ എല്ലാവരും ഇതോടെ പ്രയാസത്തിലായി. സമീപത്തെ ഹോട്ടലുകളെയാണ് പലരും ആശ്രയിച്ചത്. സ്ത്രീകളാണ് ഇക്കാര്യത്തിൽ ഏറെ വിഷമത്തിലായത്.
ജൂബിലി കോംപ്ലക്സിലെ രണ്ടു നിലകളിലായി സ്ത്രീകൾക്കും പുരുഷന്മാർക്കുമായി നാലു മൂത്രപ്പുരകളാണ് ഉണ്ടായിരുന്നത്. ഇതിൽനിന്നുള്ള മലിനജലം തകർന്ന പൈപ്പിലൂടെ പുറത്ത് ഒഴുകിയെത്തിയതാണ് അടച്ചുപൂട്ടാൻ കാരണമായത്. ഇതിനിടെ ഇതേ കോംപ്ലക്സിൽ മറുവശത്ത് അധികമാരുടെയും ശ്രദ്ധയിൽപെടാത്ത മൂന്നു മൂത്രപ്പുരകൾ ചില സ്ഥാപനങ്ങൾ കൈയടക്കിയത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇത് ചോദ്യം ചെയ്യപ്പെട്ടതോടെ ഇതിലൊന്ന് തുറന്നുനൽകുകയായിരുന്നു. േകാംപ്ലക്സിലെ സ്ത്രീകളടക്കമുള്ളവർ ഇതാണ് ഇപ്പോൾ ഉപയോഗിച്ചുവരുന്നത്. ആളുകൾ ഏറെ കഷ്ടപ്പെടുമ്പോഴും തൊട്ടടുത്തുള്ള മറ്റു രണ്ടെണ്ണം ഇതുവരെ തുറന്നുനൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.