Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightവീട്ടമ്മയെ...

വീട്ടമ്മയെ കുത്തിക്കൊന്ന കേസിൽ യുവാവിന് ജീവപര്യന്തം തടവ്, പിഴ

text_fields
bookmark_border
attacking during conflict
cancel

ത​ല​ശ്ശേ​രി: മ​ക​ളെ വി​വാ​ഹം ചെ​യ്തു​ത​രാ​ൻ സ​മ്മ​ത​മി​ല്ലെ​ന്ന് പ​റ​ഞ്ഞ​തി​ന്റെ വൈ​രാ​ഗ്യ​ത്തി​ൽ വീ​ട്ട​മ്മ​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും 65,000 രൂ​പ പി​ഴ​യും. പ​യ്യാ​വൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വ​യ​ത്തൂ​ർ കാ​ലാ​ങ്കി​യി​ലെ മ​റ്റ​ത്തി​നാ​നി ബെ​ന്നി​യെ​യാ​ണ് (45) ത​ല​ശ്ശേ​രി അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി (നാ​ല്) ജ​ഡ്ജി മു​ഹ​മ്മ​ദ് റ​യീ​സ് ശി​ക്ഷി​ച്ച​ത്.

കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​യി​രു​ന്ന വ​യ​ത്തൂ​ർ കാ​ലാ​ങ്കി​യി​ലെ കു​ന്നേ​ൻ വീ​ട്ടി​ൽ കെ.​ജെ. അ​നൂ​പി​നെ (37) കു​റ്റ​ക്കാ​ര​ന​ല്ലെ​ന്നു​ക​ണ്ട് കോ​ട​തി വി​ട്ട​യ​ച്ചു. പ​യ്യാ​വൂ​ർ കൂ​ന്ന​ത്തൂ​ർ ഞ​റ​ള​ത്ത് വേ​ലി​ക്കു​ന്നേ​ൻ വീ​ട്ടി​ൽ വ​ർ​ഗീ​സി​ന്റെ ഭാ​ര്യ ഗ്രേ​സി​യാ​ണ് (48) കൊ​ല്ല​പ്പെ​ട്ട​ത്. പി​ഴ അ​ട​ക്കു​ക​യാ​ണെ​ങ്കി​ൽ 50,000 രൂ​പ ഗ്രേ​സി​യു​ടെ മ​ക​ൻ ജി​തി​ൻ വ​ർ​ഗീ​സി​ന് ന​ൽ​ക​ണം. 2011 ജൂ​ൺ 22ന് ​രാ​വി​ലെ എ​ട്ടി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കൊ​ല്ല​പ്പെ​ട്ട ഗ്രേ​സി​യു​ടെ ഭ​ർ​ത്താ​വ് വ​ർ​ഗീ​സി​ന്റെ പ​രാ​തി​യി​ൽ പ​യ്യാ​വൂ​ർ പൊ​ലീ​സാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്.

വ​ർ​ഗീ​സും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യാ​ണ് പ്ര​തി ബെ​ന്നി കൃ​ത്യം ന​ട​ത്തി​യ​ത്. സം​ഭ​വ​ദി​വ​സം രാ​വി​ലെ കു​ന്ന​ത്തൂ​രി​ലെ വ​ർ​ഗീ​സി​ന്റെ വീ​ട്ടി​ലെ​ത്തി​യ പ്ര​തി, മ​ക​ളെ ത​നി​ക്ക് വി​വാ​ഹം ചെ​യ്തു​ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. സ​മ്മ​ത​മ​ല്ലെ​ന്നും ഈ ​ആ​വ​ശ്യ​വും പ​റ​ഞ്ഞ് വീ​ട്ടി​ൽ വ​ര​രു​തെ​ന്നും ഗ്രേ​സി, ബെ​ന്നി​യെ വി​ല​ക്കി. ഈ ​വി​രോ​ധ​ത്താ​ൽ പ്ര​കോ​പി​ത​നാ​യ പ്ര​തി ഗ്രേ​സി​യെ​യും മ​ക​ൻ ജി​തി​ൻ വ​ർ​ഗീ​സി​നെ​യും കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ചു. ഉ​ട​ൻ ര​ണ്ടു​പേ​രെ​യും ചി​കി​ത്സ​ക്കാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഗ്രേ​സി മ​രി​ച്ചു. വീ​ടി​ന്റെ സെ​ൻ​ട്ര​ൽ ഹാ​ളി​ലാ​ണ് ഇ​രു​വ​ർ​ക്കും കു​ത്തേ​റ്റ​ത്. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ബെ​ന്നി​യോ​ടൊ​പ്പം ര​ണ്ടാം പ്ര​തി അ​നൂ​പും വീ​ട്ടി​ൽ എ​ത്തി​യി​രു​ന്നു.

പ​യ്യാ​വൂ​ർ പൊ​ലീ​സ് ചാ​ർ​ജ് ചെ​യ്ത കേ​സി​ൽ ശ്രീ​ക​ണ്ഠ​പു​രം സി.​ഐ​മാ​രാ​യി​രു​ന്ന എം. ​സു​നി​ൽ കു​മാ​റും ജോ​ഷി ജോ​സു​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. കേ​സി​ൽ 44 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 52 രേ​ഖ​ക​ളും പ​രി​ഗ​ണി​ച്ചു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ന​ൽ പ​ബ്ലി​ക്ക്​ പ്രോ​സി​ക്യൂ​ട്ട​ർ പി. ​അ​ജ​യ​കു​മാ​ർ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jailedstabbing housewife
News Summary - Young man jailed for life for stabbing housewife
Next Story