Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightത​ല​ശ്ശേ​രിയിൽ...

ത​ല​ശ്ശേ​രിയിൽ ബോം​ബു​ക​ളും വെ​ടി​മ​രു​ന്നും ക​ണ്ടെ​ത്തി​യ കേ​സി​ൽ യുവാവ് റിമാൻഡിൽ

text_fields
bookmark_border
bomb explosion 16622
cancel
camera_alt

Representational Image

ത​ല​ശ്ശേ​രി: പൊ​ന്ന്യം മ​ലാ​ൽ മു​ത്ത​പ്പ​ൻ മ​ട​പ്പു​ര​ക്ക് സ​മീ​പ​ത്തു​നി​ന്ന് ബോം​ബു​ക​ളും സ​മീ​പ​ത്തെ വീ​ടി​നോ​ടു​ചേ​ർ​ന്ന ഷെ​ഡി​ൽ​നി​ന്ന് വെ​ടി​മ​രു​ന്നും ക​ണ്ടെ​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ യു​വാ​വി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. പൊ​ന്ന്യം മ​ലാ​ൽ സ്വ​ദേ​ശി പി.​കെ. സ​ജീ​ഷി​നെ​യാ​ണ് ത​ല​ശ്ശേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​യാ​ൾ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്. സ്ഫോ​ട​ക വ​സ്തു​ക്ക​ൾ കൈ​വ​ശം​വെ​ച്ച​തും നാ​ട​ൻ ബോം​ബു​ക​ൾ സൂ​ക്ഷി​ച്ച​തു​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ ചു​മ​ത്തി​യ കു​റ്റം. നേ​ര​ത്തെ​യും സ​ജീ​ഷ് ബോം​ബ് കൈ​വ​ശം​വെ​ച്ച കേ​സി​ൽ പ്ര​തി​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ത​ല​ശ്ശേ​രി​ക്ക​ടു​ത്ത മ​ലാ​ൽ മു​ത്ത​പ്പ​ൻ മ​ട​പ്പു​ര​യി​ലെ സ്റ്റേ​ജി​ന് സ​മീ​പ​ത്തു​നി​ന്ന് ര​ണ്ട് സ്റ്റീ​ൽ ബോം​ബും ഒ​രു​നാ​ട​ൻ ബോം​ബും ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ പ്ര​ദേ​ശ​ത്തെ വീ​ടി​നു​സ​മീ​പ​ത്തെ ഷെ​ഡി​ൽ നി​ന്ന് 500 ഗ്രാം ​വെ​ടി​മ​രു​ന്നും ക​ണ്ടെ​ത്തി. പൊ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ പി.​കെ. സ​ജീ​ഷ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bomb
News Summary - Young man remanded for bomb case
Next Story