ആക്രമണക്കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsതലശ്ശേരി: നായുടെ നിർത്താതെയുള്ള കുര സഹിക്കവയ്യാതെ പ്രകോപിതനായ യുവാവ്, നായെ വളർത്തുന്ന വീട്ടുകാരിയെ അടിച്ചും ചീത്തവിളിച്ചും വാഹനം തകർത്തും പ്രതികാരം ചെയ്തതായി പരാതി. തിരുവങ്ങാട് രണ്ടാം ഗേറ്റിനടുത്ത തിരുവാതിരയിൽ ഗാർഗി കെ. രഘൂത്തമനാണ് ആക്രമണത്തിനിരയായത്.
വളർത്തുനായെ കല്ലെറിഞ്ഞ് ഉപദ്രവിച്ചത് ചോദ്യംചെയ്തതിന് ഹെൽമറ്റ് കൊണ്ട് അടിക്കുകയും അസഭ്യം പറഞ്ഞ് ചൂരിദാർ വലിച്ച് മാനഹാനി ഉണ്ടാക്കുകയും ചെയ്തതായുള്ള ഗാർഗിയുടെ പരാതിയിൽ സമീപവാസിയായ പയ്യനാടൻ വീട്ടിൽ സുധിൻ (26) എന്നയാൾക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു.
പരാതിക്കാരിയുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന കാറിെൻറ ഗ്ലാസ് കല്ലെറിഞ്ഞുതകർത്തതിൽ 30,000 രൂപയുടെ നഷ്ടം ഉണ്ടായതായി പറയുന്നു. ഗാർഗിയുടെ വീട്ടിനടുത്തുകൂടിയാണ് സുധിൻ സ്വന്തം വീട്ടിലേക്കുപോകുന്നത്. ഏതുസമയത്തും ഇതിലൂടെ വഴി പോകുമ്പോൾ ഗാർഗിയുടെ വളർത്തുനായ് കുരച്ച് ബഹളംവെക്കുമെന്ന് പറയുന്നു. നിധിനെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.