Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

text_fields
bookmark_border
Accused
cancel
camera_alt

എം.​ഡി.​എം.​എ​യു​മാ​യി പിടിയിലായ പ്രതികൾ

ത​ല​ശ്ശേ​രി: 1.40 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​ക്ക​ൾ പൊ​ലീ​സ് പി​ടി​യി​ലാ​യി. ഇ​ല്ലി​ക്കു​ന്നി​ലെ വി. ​മു​ഹ​മ്മ​ദ് നി​ഹാ​ൽ, കൂ​ത്തു​പ​റ​മ്പ് പ​ഴ​യ​നി​ര​ത്തി​ലെ മു​ഹ​മ്മ​ദ് റി​സ് വാ​ൻ (30) എ​ന്നി​വ​രെ​യാ​ണ് ധ​ർ​മ​ടം എ​സ്.​ഐ ജെ. ​ഷ​ജീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പ​ട്രോ​ളി​ങ്ങി​നി​റ​ങ്ങി​യ പൊ​ലീ​സ് സം​ഘം നി​ട്ടൂ​ർ ബാ​ലം മേ​ൽ​പാ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് എം.​ഡി.​എം.​എ​യു​മാ​യി യു​വാ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്. പാ​ല​ത്തി​ന് മു​ക​ളി​ൽ കാ​റി​ൽ സം​ശ​യാ​സ്പ​ദ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട യു​വാ​ക്ക​ളോ​ട് കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ന്ന​തി​നി​ടെ ഒ​രാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​റി​ൽ​നി​ന്ന് എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്ത​ത്. എം.​ഡി.​എം.​എ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യു​ള്ള ഗ്ലാ​സ് ട്യൂ​ബ്, എ.​ടി.​എം കാ​ർ​ഡു​ക​ൾ എ​ന്നി​വ​യും 19,000 രൂ​പ​യും ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ൾ​ക്കെ​തി​രെ എ​ൻ.​ഡി.​പി.​എ​സ് ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്തു. എ​സ്.​ഐ വി​പി​ൻ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ഹ​രി​നാ​ഥ് എ​ന്നി​വ​രും പൊ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsMDMAArrest
News Summary - Youth arrested with MDMA
Next Story