ആംബുലൻസ് തടഞ്ഞുനിർത്തി ഡ്രൈവറെ പൊലീസ് മർദിച്ചെന്ന്
text_fieldsകണ്ണൂർ: ബംഗളൂരു നാരായണ ഹൃദയാലയത്തിൽനിന്ന് രോഗിയുമായി കേരളത്തിലേക്ക് വരുകയായിരുന്ന ബംഗളൂരു കെ.എം.സി.സിയുടെ ആംബുലൻസ് കൂത്തുപറമ്പിൽ തടഞ്ഞുനിർത്തി ഡ്രൈവറെ പൊലീസ് മർദിച്ചതായി ആക്ഷേപം. ഞായറാഴ്ച രാവിലെയാണ് സംഭവം. ആംബുലൻസ് ഡ്രൈവർ മട്ടന്നൂർ വെളിയമ്പ്ര കുഞ്ഞിവീട്ടിൽ ഷെഫീഖിന് (27) ആണ് മർദനമേറ്റത്. ഇയാളെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബംഗളൂരു നാരായണ ഹൃദയാലയത്തിൽനിന്ന് ഞായറാഴ്ച പുലർച്ച രണ്ടുമണിയോടെ ഡിസ്ചാർജായ നരിയംപാറ സ്വദേശിയായ രോഗിയെയുംകൊണ്ട് നാട്ടിലേക്ക് വരുന്നതിനിടെ കൂത്തുപറമ്പ് ടൗണിൽ എത്തിയപ്പോൾ ആംബുലൻസിനു കുറുകെ പൊലീസ് ജീപ്പ് നിർത്തി തടെഞ്ഞന്നാണ് ആരോപണം. തുടർന്ന് ഷെഫീഖിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
രോഗിയും കൂട്ടിരിപ്പുകാരനും അടക്കം ആംബുലൻസ് മറ്റൊരു െപാലീസുകാരൻ സ്റ്റേഷനിലെത്തിച്ചു. ആംബുലൻസിന് അമിത വേഗമെന്നാരോപിച്ചാണ് മർദിച്ചതെന്ന് ഷെഫീഖ് പറഞ്ഞു. രോഗിയെയും കൂട്ടിരിപ്പുകാരനെയും പിന്നീട് പൊലീസ്തന്നെ വീട്ടിലെത്തിച്ചു. അതേസമയം, അത്തരത്തിൽ ഒരു സംഭവവും ഉണ്ടായിട്ടില്ലെന്ന മറുപടിയാണ് കൂത്തുപറമ്പ് പൊലീസ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.