പൊടി തിന്ന് നഗരം
text_fieldsകണ്ണൂർ: കോർപറേഷൻ മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ പൈപ്പിടൽ നടക്കുന്നതിനാൽ പൊടി തിന്നേണ്ട ദുരവസ്ഥയാണ് വ്യാപാരികൾക്കും നഗരത്തിലെത്തുന്നവർക്കും. പൈപ്പിടാനായി രാത്രി മണ്ണുമാന്തി ഉപയോഗിച്ചാണ് കുഴിയെടുക്കുന്നത്. കുഴി നികത്തുന്നുണ്ടെങ്കിലും പകൽ വാഹനങ്ങൾ പോകുമ്പോൾ പൊടി ഉയരുകയാണ്.
കടകളിലുള്ളവരാണ് ഏറെ ബുദ്ധിമുട്ട് നേരിടുന്നത്. പലരും സ്വന്തം കാശുമുടക്കി വണ്ടിയിൽ വെള്ളമെത്തിച്ച് റോഡിൽ ഒഴിച്ച് താൽക്കാലിക പരിഹാരം തേടുകയാണ്. പൈപ്പിട്ട ഭാഗത്ത് ടാർ ചെയ്യാൻ മാസങ്ങളെടുക്കുമെന്നാണ് വിവരം. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 23.6 കോടി രൂപ ചെലവിലാണ് പടന്ന പാലത്ത് പ്ലാന്റ് സ്ഥാപിക്കുന്നത്.
പ്ലാന്റിലൂടെ പ്രതിദിനം 10 ലക്ഷം ലിറ്റര്‍ മലിനജലം ശുദ്ധീകരിക്കാന്‍ സാധിക്കും. കോര്‍പറേഷനിലെ കാനത്തൂര്‍, താളികാവ് എന്നീ വാര്‍ഡുകളെ ബന്ധിപ്പിച്ചാണ് പ്ലാന്റ് പ്രവര്‍ത്തിക്കുക. ഈ പ്രദേശങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളിലെയും വീടുകളിലെയും മലിനജലം പ്രത്യേക പൈപ്പ് ലൈനിലൂടെ പ്ലാന്റില്‍ എത്തിച്ച് ശുദ്ധീകരിക്കാനാണ് പദ്ധതി.
നഗരത്തിലെ പ്രധാന റോഡുകളായ ഒണ്ടേന്‍ റോഡ്, ബല്ലാട് റോഡ്, ആറാട്ട് റോഡ്, ഗോക്കലെ റോഡ്, എസ്.എന്‍. പാര്‍ക്ക് റോഡ്, രാജീവ് ഗാന്ധി റോഡ്, എം.എ റോഡ്, വി.കെ.എസ് റോഡ്, അലവില്‍-അഴീക്കോട് റോഡ്, താളികാവ് റോഡ് എന്നീ റോഡുകളെ ബന്ധിപ്പിക്കുന്ന പൈപ്പ് ലൈനിലൂടെയാണ് മലിനജലം പ്ലാന്റില്‍ എത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.