ഈ ദുരിതം എത്രനാൾ സഹിക്കണം ?
text_fieldsഎടക്കാട്: പാച്ചാക്കര ഭാഗത്തേക്ക് പോകുന്ന എടക്കാട് ബീച്ച് റോഡ് അടച്ചത് ജനത്തെ ദുരിതത്തിലാഴ്ത്തി. ദേശീയപാത വികസനത്തിന്റെ ഭാഗമായി സർവിസ് റോഡ് നിർമാണവുമായി ബന്ധപ്പെട്ടാണ് റോഡ് അടച്ചത്.
സർവിസ് റോഡ് പണി പ്രദേശത്ത് ആരംഭിക്കുന്നതിനു ദിവസങ്ങൾക്ക് മുമ്പേ റോഡ് അടച്ചതാണ് ദുരിതത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
സർവിസ് റോഡിന്റെ പണി ധ്രുതഗതിയിൽ നടന്നു വരുകയാണെന്നും ഒരാഴ്ചക്കകം പണി പൂർത്തിയാക്കി ബീച്ച് റോഡ് ഗതാഗതത്തിന് തുറന്ന് കൊടുക്കാനാവുമെന്നും കരാർ കമ്പനി അധികൃതർ പറഞ്ഞു.
റോഡ് അടച്ചതു കാരണം വിദ്യാർഥികളും പൊതുജനങ്ങളും കിലോമീറ്ററുകൾ താണ്ടിയാണ് എടക്കാട് ബസാറിൽ എത്തിച്ചേരുന്നത്. എടക്കാട് ബസാറിലൂടെ വാഹനങ്ങൾ വഴിതിരിച്ച് വിട്ടത് ഗതാഗതക്കുരുക്കും രൂക്ഷമാക്കിയിരിക്കുകയാണ്. സർവീസ് റോഡിന്റെ പണി പൂർത്തിയാകുന്നതിന് മുന്നേ പ്രധാന പാത അടച്ചിട്ടതോടെ എല്ലാ വാഹനങ്ങളും എടക്കാട് ബസാറിലെ പഴയ ദേശീയപാതയിലൂടെയാണ് പോകുന്നത്. പ്രധാന റോഡുകൾ അടച്ചതോടെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് എടക്കാട് ബസാറിൽ ഗതാഗതം നിയന്ത്രിക്കുന്നതിന് പൊലീസ് സാന്നിധ്യം ഏർപ്പെടുത്തിയിട്ടുണ്ട്.
നിലവിലെ ബീച്ച് റോഡ് ഉൾപ്പെടെ അടച്ചത് കാരണം കാൽനടയാത്ര ദുസ്സഹമായിരിക്കുകയാണെന്നും എത്രയും പെട്ടെന്ന് സർവിസ് റോഡിന്റെ പണി പൂർത്തിയാക്കി ബീച്ച് റോഡ് ഉടൻ തുറന്നുകൊടുത്ത് യാത്ര ദുരിതത്തിന് പരിഹാരം കാണണമെന്നും നാട്ടുകാരനും സാമൂഹിക പ്രവർത്തകനുമായ അബു എടക്കാട് (വി. അബൂബക്കർ) പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.