വാതിലുകൾ തുറന്നിട്ട് എ.എ
text_fieldsകണ്ണൂർ: മദ്യപന്മാർക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള വാതിലുകൾ തുറന്നിടുകയാണ് എ.എ എന്ന ആൽക്ക ഹോളിക് അനോനിമസ് കൂട്ടായ്മ. അനുഭവങ്ങളും ശക്തിയും പ്രതീക്ഷയും പരസ്പരം പങ്കുവെക്കുന്നതിലൂടെ തങ്ങളുടെ പൊതുപ്രശ്നമായ മദ്യപാന ആസക്തിക്ക് പരിഹാരം കാണാനും മദ്യപാനത്തിൽനിന്ന് മോചിതരാക്കാനും സഹായിക്കുന്ന സ്ത്രീ പുരുഷന്മാരുടെ കൂട്ടായ്മയാണ് ആൽക്കഹോളിക് അനോനിമസ്.
ജീവിതം തകരാറിലായ മദ്യാസക്തരുടെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായാണ് പ്രസ്ഥാനം നിലകൊള്ളുന്നത്. ഇവരുടെ സഹായത്തോടെ മദ്യത്തിന്റെ പിടിയിൽ നിന്ന് കുതറിമാറി സഞ്ചരിക്കുകയും എ.എ പ്രസ്ഥാനത്തിനൊപ്പം വർഷങ്ങളായി സഞ്ചരിക്കുകയും ചെയ്യുന്ന ഒട്ടേറെപേരുണ്ട്.
പെട്ടെന്നുള്ള ചികിത്സകൾ ഗുണത്തേക്കാൾ ദോഷമാണ് വരുത്തിവെക്കുന്നത്. അതിൽ നിന്ന് വ്യത്യസ്തമായുള്ള മാർഗമാണ് ആൽക്കഹോളിക് അനോനിമസ് കൂട്ടായ്മ മുന്നോട്ടു വെക്കുന്നത്.
1935ൽ രൂപം കൊണ്ട അന്താരാഷ്ട്ര സംഘടനയാണിത്. 190 രാജ്യങ്ങളിലായി 1.80 ലക്ഷം ഗ്രൂപ്പുകളിലൂടെ വ്യക്തികളെ മദ്യാസക്തിയിൽ നിന്ന് മോചിതരാക്കാൻ ശ്രമിക്കുന്നു.
24 വർഷം മുമ്പാണ് കേരളത്തിൽ തുടങ്ങിയത്. ഇത് ഇന്ന് അഞ്ഞൂറിൽപരം ഗ്രൂപ്പുകളായി വളർന്നിട്ടുണ്ട്. സൗജന്യ സഹായത്തിനായി വിളിക്കാം. ഫോൺ: 9447961166, 9447961177.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.