പാർട്ടി കോൺഗ്രസ് കൊടിമരം നീക്കിയില്ല; സി.പി.എമ്മിന് കോർപറേഷൻ നോട്ടീസ്
text_fieldsകണ്ണൂർ: പാർട്ടി കോൺഗ്രസിനായി സ്ഥാപിച്ച കൊടിമരം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് സി.പി.എമ്മിന് കണ്ണൂർ കോർപറേഷന്റെ നോട്ടീസ്. ജവഹർ സ്റ്റേഡിയത്തിൽ നിന്നു കൊടിമരം നീക്കം ചെയ്യണമെന്നാണ് കോർപറേഷന്റെ നിര്‍ദേശം. പാർട്ടി കോൺഗ്രസ് കഴിഞ്ഞ് ഒമ്പതു മാസമായിട്ടും കൊടിമരം നീക്കം ചെയ്തിരുന്നില്ല.
കൊടിമരം സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. സ്റ്റേഡിയം നവീകരണത്തിന് കൊടിമരം തടസ്സമാണെന്നാണ് കോർപറേഷൻ ആരോപിക്കുന്നത്.The party did not move the Congress flag; Corporation Notice to C.P.Mകഴിഞ്ഞ വർഷം ഏപ്രിൽ ആറ് മുതൽ 10 വരെ സി.പി.എം പാർട്ടി കോൺഗ്രസ് സമ്മേളനവുമായി ബന്ധപ്പെട്ട് ജവഹർ സ്റ്റേഡിയം അനുവദിച്ച് നൽകിയിരുന്നു.
എന്നാൽ, സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് സ്ഥലപരിശോധന നടത്തിയതിൽ, പാർട്ടി കോൺഗ്രസ് സമ്മേളനത്തിനു വേണ്ടി സ്ഥാപിച്ച കൊടിമരം ഇപ്പോഴും ഗ്രൗണ്ടില്‍ തന്നെ ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്ന് കണ്ടെത്തി.
ഇതേത്തുടര്‍ന്നാണ് കൊടിമരം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് സി.പി.എമ്മിന് കണ്ണൂർ കോർപറേഷന്റെ നോട്ടീസ് നല്‍കിയത്. കണ്ണൂർ ജവഹർ സ്റ്റേഡിയം മലിനമാക്കിയെന്നാരോപിച്ച് സി.പി.എമ്മിന് കണ്ണൂർ കോർപറേഷൻ നേരത്തെ പിഴയിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.