യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsകണ്ണൂർ: നിരവധി ക്രിമിനൽ കേസുകളിലും പോക്സോ കേസിലും പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിൽ ചേറുവാഞ്ചേരി പിലാക്കൂൽ ഹൗസിലെ സൗരവിനെ (24) യാണ് കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം 2007 വകുപ്പ് പ്രകാരം കാപ്പ ചുമത്തി ജയിലിലടച്ചത്.
കണ്ണൂർ സിറ്റി പൊലീസ് കമീഷണർ അജിത് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാൾക്ക് പോക്സോ കേസ് ഉൾപ്പെടെ കണ്ണവം പൊലീസ് സ്റ്റേഷനിൽ ഏഴ് കേസുകൾ നിലവിലുണ്ട്.
കണ്ണവം ഇൻസ്പെക്ടർ ബോസിന്റെ നേതൃത്വത്തിൽ എസ്.ഐ രാജീവൻ, എസ്.സി.പി.ഒ വിജിത്ത് അത്തിക്കൽ, ബിജേഷ് തെക്കുമ്പാടൻ, സി.പി.ഒ പ്രജിത്ത് കണ്ണിപ്പൊയിൽ എന്നിവർ ചേർന്നാണ് ഒളിവിൽ കഴിഞ്ഞ സൗരവിനെ അറസ്റ്റ് ചെയ്തത്. സ്ഥിരം ക്രിമിനലുകൾക്കെതിരെ ശക്തമായ കാപ്പ നടപടികൾ സ്വീകരിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.