ലോറി ഡ്രൈവറെ സിനിമ സ്റ്റൈലിൽ പറ്റിച്ച് പണം തട്ടി; പ്രതിയെ തേടി പൊലീസ്
text_fieldsതളിപ്പറമ്പ്: തളിപ്പറമ്പിലെ വ്യാപാര സ്ഥാപനത്തിൽ നടന്ന തട്ടിപ്പിൽ പ്രതിക്കായി തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു. ആന്ധ്രയിൽ നിന്നെത്തിയ ലോറി ഡ്രൈവറെയും തളിപ്പറമ്പിലെ വ്യാപാരിയെയും പറ്റിച്ച് പണവുമായി മുങ്ങിയ യുവാവിനായുള്ള അന്വേഷണമാണ് തുടങ്ങിയത്. ബുധനാഴ്ച പുലർച്ചയാണ് സംഭവങ്ങളുടെ തുടക്കം.
ആന്ധ്രയിൽനിന്നും തളിപ്പറമ്പിലെ വ്യാപാരി മുസ്തഫയുടെ കടയിൽ അരി ഇറക്കാനായി എത്തിയ ലോറി ഡ്രൈവറെ അവിടെ ഉണ്ടായിരുന്ന യുവാവ് താനാണ് കടയുടമയെന്ന് തെറ്റിദ്ധരിപ്പിച്ച് 100 ചാക്ക് അരി ഇറക്കിച്ചു. പണം നൽകാമെന്ന് പറഞ്ഞ് ബില്ലും കൈപ്പറ്റി. ചാക്കുകൾ ഇറക്കുന്ന സമയത്ത് ലോറിയിൽ ഉറങ്ങുകയായിരുന്നു ഡ്രൈവർ. അതേസമയം, താൻ ലോറി ഡ്രൈവറാണെന്നു പറഞ്ഞാണ് അവിടെ ഉണ്ടായിരുന്ന ചുമട്ടുതൊഴിലാളികളെയും കടയുടമയുടെ മകനായ ഷഫീറിനെയും യുവാവ് കബളിപ്പിച്ചത്. ലോഡ് കടയിലേക്കിറക്കിയതിനുശേഷം ഡ്രൈവറുടെ ൈകയിൽനിന്നും വാങ്ങിയ ബിൽ കാണിച്ച് ഷഫീറിൽ നിന്ന് 8,800രൂപ യുവാവ് കൈക്കലാക്കി.
സംഭവത്തിനുശേഷം ലോറി ഡ്രൈവറെ വിളിച്ചുണർത്തി ഹൈവേയിൽ തെൻറ അനുജെൻറ കടയുണ്ടെന്നും അവിടെയെത്തി ലോഡിെൻറ പണം നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ഇയാൾ മുങ്ങുകയായിരുന്നു. തളിപ്പറമ്പ് ഹൈവേയിൽ ഏറെ നേരം കാത്തുനിന്നിട്ടും യുവാവിനെ കാണാതായതോടെ ലോറി ഡ്രൈവർ വീണ്ടും മുസ്തഫയുടെ കടയിൽ എത്തി. കട ഉടമസ്ഥനായ മുസ്തഫയെ കണ്ടെത്തി സംസാരിച്ചപ്പോഴാണ് തട്ടിപ്പ് നടന്നതായി മനസ്സിലാകുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി വി. താജുദ്ദീനെ കടയുടമ മുസ്തഫ വിവരം അറിയിച്ചു. തുടർന്ന് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പലയിടത്തും സി.സി.ടി.വി കാമറകൾ പ്രവർത്തന രഹിതമായതിനാൽ പ്രതിയെ കണ്ടെത്താനാവാതെ ദുരിതത്തിലായിരിക്കുകയാണ് പൊലീസ്. ആറു മാസം മുമ്പ് ബക്കളത്തെ ബിന്ദു ട്രേഡേഴ്സിലും സമാനമായ തട്ടിപ്പ് നടന്നിരുന്നതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.