ടര്‍ഫിലെ മോഷണം; പ്രതി പിടിയില്‍
text_fieldsകണ്ണൂര്‍: പള്ളിക്കുന്നിലെ ടര്‍ഫില്‍ മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. കിയോ സ്‌പോര്‍ട്‌സ് ടര്‍ഫില്‍ നിന്ന് 11,0000 രൂപയും വിദേശ കറൻസികളും മോഷ്ടിച്ച പേരാവൂർ സ്വദേശി മത്തായിയെയാണ് (58) ടൗൺ ഇൻസ്പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തൊരപ്പന്‍, ഓന്ത് മത്തായി എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഇയാൾ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഒരു മോഷണക്കേസില്‍ അറസ്റ്റിലായി മൂന്നരക്കൊല്ലത്തെ ജയില്‍വാസത്തിനുശേഷം ഒരുമാസം മുമ്പാണ് പുറത്തിറങ്ങിയത്.
ശനിയാഴ്ച അർധരാത്രിയാണ് പള്ളിക്കുന്ന് കിയോ സ്‌പോര്‍ട്‌സ് ടർഫിൽ മോഷണം നടന്നത്. ഓഫിസ് മുറിയിലെ മേശയില്‍ സൂക്ഷിച്ചിരുന്ന 10000 രൂപയും 1000 രൂപയുടെ നാണയങ്ങളും വിദേശ കറന്‍സിയും 8000 രൂപ വിലവരുന്ന സണ്‍ഗ്ലാസുമാണ് മോഷ്ടിച്ചത്. ഞായറാഴ്ച രാവിലെ ടര്‍ഫ് അധികൃതര്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. മോഷണദൃശ്യങ്ങൾ നിരീക്ഷണ കാമറയിൽ പതിഞ്ഞിരുന്നു.
ടര്‍ഫ് അധികൃതരുടെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് സമീപത്തെ സി.സി.ടി.വികളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയാലാവുന്നത്. എസ്.ഐ നസീബ്, എ.എസ്.ഐമാരായ അജയന്‍, ഗിരീഷ്, രഞ്ജിത്ത്, നാസര്‍, സി.പി.ഒ രാജേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.