ആറളത്ത് പുതിയ ഒരിനം പക്ഷികൂടി
text_fieldsആറളം വന്യജീവി സങ്കേതത്തിൽ നടത്തിയ 22ാമത്
പക്ഷി സർവേയിൽ പുതുതായി കണ്ടെത്തിയ
ചെറിയ മീന്‍ പരുന്ത്
ആറളം: ആറളം വന്യജീവി സങ്കേതത്തിൽ നടത്തിയ 22മത് പക്ഷി സർവേ സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന സർവേയില്‍ പുതുതായി ഒരിനം പക്ഷിയെ കണ്ടെത്തി. വന്യജീവി സങ്കേതത്തില്‍ കണ്ടെത്തിയ മൊത്തം പക്ഷികളുടെ എണ്ണം 241 ആയി. ആറളം വന്യജീവി സങ്കേതത്തിൽ നടത്തിയ പക്ഷി സർവേയിൽ ചെറിയ മീന്‍ പരുന്ത് (Lesser fish eagle) ആണ് പുതുതായി കണ്ടെത്തിയ പക്ഷി. ആറളം വൈല്‍ഡ് ലൈഫ് ഡിവിഷനിലെ ആറളം വന്യജീവി സങ്കേതം/ കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങളില്‍ നടത്തിവന്ന വാര്‍ഷിക പക്ഷി കണക്കെടുപ്പ് സമാപിച്ചു. ആറളത്ത് തുടര്‍ച്ചയായി നടക്കുന്ന 22ാംമത്തെ സർവേയാണ് സമാപിച്ചത്.
ഇന്ത്യയില്‍ തന്നെ ആറളത്ത് മാത്രമാണ് തുടര്‍ച്ചയായി പക്ഷി സമ്പത്തിനെപ്പറ്റി ഇത്തരത്തില്‍ ശാസ്ത്രീയ നിരീക്ഷണം നടത്തുന്നത്. പ്രശസ്ത പക്ഷി - ചിത്രശലഭ നിരീക്ഷകൻ സത്യന് മേപ്പയൂരിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ആറളം വൈല്‍ഡ് ലൈഫ് വാര്ഡന് വി. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സത്യന് മേപ്പയൂര്‍ സർവേ ടീമുകള്‍ക്ക് ആറളം വന്യജീവി സങ്കേതത്തെ പരിചയപ്പെടുത്തുകയും, ഡോ. റോഷ്നാഥ് രമേശ് സർവേ രീതിശാസ്ത്രം വിവരിക്കുകയും ചെയ്തു.
ആറളം അസി. വൈല്‍ഡ് ലൈഫ് വാര്ഡന് പി. പ്രസാദ് , സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ. രാജു എന്നിവർ സംസാരിച്ചു. കേരളത്തിനകത്തും പുറത്തു നിന്നുമായി 60 പക്ഷി നിരീക്ഷകര്‍ സർവേയില്‍ പങ്കെടുത്തു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ബാണാസുര ചിലപ്പനെയും (Banasura laughing thrush) വന്യജീവി സങ്കേതത്തില്‍ കാണുകയുണ്ടായി. ആറളം വന്യജീവി സങ്കേതത്തിലെയും കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിലെയും വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഗ്രൂപ്പുകളായി പക്ഷി നിരീക്ഷകരെ വിന്യസിച്ച് ഒരേ സമയത്താണ് സർവേ നടത്തിയത്. ആറളം അസി. വൈല്‍ഡ് ലൈഫ് വാര്ഡന് പി. പ്രസാദിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അവലോകനത്തില്‍ സത്യൻ മേപ്പയൂര്‍, ഡോ. റോഷ്നാഥ് രമേശ് എന്നിവരുടെ നേതൃത്വത്തില്‍ സർവേ ഡേറ്റകള്‍ ഏകോപിപ്പിച്ച് റിപ്പോര്‍ട്ടവതരിപ്പിച്ചു. ആറളം/കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങളിലെ സ്റ്റാഫും വാച്ചര്‍മാരും പക്ഷി നിരീക്ഷകര്‍ക്ക് വേണ്ട സഹായം നല്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.