അങ്കണവാടിയിൽ കളിക്കുന്നതിനിടെ വീണ് മൂന്നരവയസുകാരന് ഗുരുതര പരിക്ക്
text_fieldsകണ്ണൂർ: അങ്കണവാടിയിൽ വെച്ച് മൂന്നര വയസുകാരന് വീണ് ഗുരുതര പരിക്കേറ്റു. കണ്ണൂർ നെരുവമ്പ്രം സ്വദേശി ധനേഷിന്റെ മകനാണ് പരിക്കേറ്റത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. ഉച്ചക്ക് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് വീണ് പരിക്ക് പറ്റിയത്. എന്നാൽ അങ്കണവാടി അധികൃതർ വിവരം വീട്ടുകാരെ അറിയിച്ചില്ലെന്നാണ് പരാതി. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ അങ്കണവാടി ടീച്ചർ തയാറായില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു. വൈകീട്ട് കുട്ടിയെ വിളിക്കാൻ എത്തിയ ബന്ധുവാണ് പരിക്ക് കണ്ടത്.
മുറിവിൽ മരുന്ന് വെച്ച് കെട്ടിയിരുന്നുവെന്നും രക്ഷിതാക്കൾ പറയുന്നു. വീട്ടിലെത്തിയതോടെ കുട്ടിക്ക് പനി തുടങ്ങി. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ കാണിച്ചു. അവിടെ നിന്ന് പരിയാരം മെഡിക്കൽ കോളജിലേക്കും പരിക്ക് ഗുരുതരമാണെന്ന് കണ്ടതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിക്ക് ആന്തരിക രക്തസ്രാവവുമുണ്ട്. സംഭവത്തിൽ പൊലീസിൽ പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.