കൊളക്കാട് താന്നിക്കുന്നിൽ കടുവയുടെ മുരൾച്ച കേട്ടതായി നാട്ടുകാർ
text_fieldsകേളകം: കണിച്ചാർ പഞ്ചായത്തിലെ കൊളക്കാട് താന്നിക്കുന്നിൽ ഞായറാഴ്ച രാത്രി കടുവയുടേതിന് സമാനമായ മുരൾച്ച കേട്ടതായി പ്രദേശവാസികൾ. ഇതേത്തുടർന്ന് മേഖലയിൽ കടുവയിറങ്ങിയെന്ന വ്യാപക പ്രചാരണം നടന്നതിനാൽ ടാപ്പിങ് തൊഴിലാളികളടക്കം ജോലി നിർത്തി.
തിങ്കളാഴ്ച രാവിലെ കൊട്ടിയൂർ വെസ്റ്റഡ് ഫോറസ്റ്റ് സെക്ഷൻ ഓഫിസർ റോബർട്ട് യാക്കൂബിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സംഘം വ്യാപക തിരച്ചിൽ നടത്തിയതിനെ തുടർന്ന് മലമാനിന്റെ കാൽപാടുകൾ കണ്ടെത്തുകയായിരുന്നു. മുരൾച്ച കേട്ട വ്യക്തിയെ വന്യജീവികളുടെ ശബ്ദവും കേൾപ്പിച്ചതോടെയാണ് മലമാൻ ആണെന്ന് സ്ഥിരീകരിച്ചത്. സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വാർഡ് മെംബർ സുരഭി റിജോയും നാട്ടുകാരും സ്ഥലത്തെത്തി. സമാന സംഭവം പെരുന്തോടി ഭാഗത്തും ഉണ്ടായെന്ന് നാട്ടുകാർ വനം വകുപ്പിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ അവിടെയും വനം വകുപ്പ് ജീവനക്കാരെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.