കുറയാതെ കോവിഡ്; ഇന്നലെ 478 പേര്‍ക്ക്, ജില്ലയിൽ നിയന്ത്രണം കടുപ്പിക്കുന്നു
text_fieldsകണ്ണൂർ: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു. വെള്ളിയാഴ്ച 478 പേര്‍ക്ക് കോവിഡ് പോസിറ്റിവായി. സമ്പര്‍ക്കത്തിലൂടെ 420 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 32 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 14 പേര്‍ക്കും 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോസിറ്റിവ് കേസുകള്‍ 62361 ആയി.
ഇവരില്‍ 292 പേര് വെള്ളിയാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 57391 ആയി. 339 പേര് കോവിഡ് മൂലം മരിച്ചു. 3794 പേര് ചികിത്സയിലാണ്.
ജില്ലയില്‍ നിലവിലുള്ള പോസിറ്റിവ് കേസുകളില്‍ 3595 പേര് വീടുകളിലും ബാക്കി 199 പേര് വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 17234 പേരാണ്.
ഇതില്‍ 16765 പേര് വീടുകളിലും 469 പേര് ആശുപത്രികളിലുമാണ് കഴിയുന്നത്.
ജില്ലയില്‍ നിന്ന് ഇതുവരെ 734568 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 734090 എണ്ണത്തിെൻറ ഫലം വന്നു. 478 എണ്ണത്തിെൻറ ഫലം ലഭിക്കാനുണ്ട്.കോവിഡ് രോഗികളുടെ എണ്ണത്തിലെ ക്രമാതീതമായ വർധനവിനെ തുടർന്ന് ജില്ലയിൽ നിയന്ത്രണം കടുപ്പിക്കാൻ ഒരുങ്ങുകയാണ് ജില്ല ഭരണകൂടം.പയ്യന്നൂർ നഗരസഭയിലടക്കമുള്ള ചില തദ്ദേശ സ്ഥാപനങ്ങളിൽ കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിച്ചിരിക്കുകയാണ്.
122 കേന്ദ്രങ്ങളില്‍ വാക്സിനേഷന്
കണ്ണൂർ: ജില്ലയില്‍ ശനിയാഴ്ച സര്‍ക്കാര്‍ മേഖലയില്‍ 87 ആരോഗ്യ കേന്ദ്രങ്ങളിലും കൂടാതെ പരിയാരം മെഡിക്കല്‍ കോളജിലും കോവിഡ് വാക്സിന് നല്‍കും. കണ്ണൂര്‍ ജൂബിലി ഹാള്‍, കൂത്തുപറമ്പ് മുനിപ്പല്‍ സ്റ്റേഡിയം പവലിയന്, പെരുവ പ്രാഥമികാരോഗ്യകേന്ദ്രം, പീപ്ള്‍സ് ക്ലബ് പാലകുളങ്ങര, ശിവപുരം ഹൈസ്കൂള്‍, കുറുവ ബാങ്ക് ഹാള്‍, ആലക്കോട് തേര്‍ത്തല്ലി കുടുംബാരോഗ്യകേന്ദ്രം, പയ്യന്നൂര്‍ ബോയ്സ് സ്കൂള്‍ എന്നിവ കോവിഡ് മെഗാ വാക്സിനേഷന് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും.
മെഗാ വാക്സിനേഷന് ക്യാമ്പുകളില്‍ 500-1000 പേര്‍ക്കുള്ള വാക്സിനേഷന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളില്‍ 45 വയസ്സിനു മുകളിലുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍ എന്നിവര്‍ക്കാണ് വാക്സിന് നല്‍കുന്നത്. മുന്‍ഗണന വിഭാഗങ്ങളിലുള്ള എല്ലാവര്ക്കും വാക്സിന് വിതരണം അതിവേഗം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കൂടുതല്‍ സ്ഥലങ്ങളില്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
സര്‍ക്കാര്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ കൂടാതെ 26 സ്വകാര്യ ആശുപത്രികളും വാക്സിനേഷന് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ഈ വാക്സിന് സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ 250 രൂപ നല്‍കണം.
സര്‍ക്കാര്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ കൂടാതെ കോവിന്‍ (https://www.cowin.gov.in) എന്ന വെബ്സൈറ്റോ ആരോഗ്യ സേതു ആപ്പോ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തും വാക്സിന് സ്വീകരിക്കാം.
ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ മൊബൈല്‍ ലാബ് സൗകര്യമുപയോഗിച്ച് സൗജന്യ ആർ.ടി.പി.സി.ആര് പരിശോധന നടത്തും. കായലോട് വൃദ്ധസദനം, ഇരിട്ടി ചെക്ക്പോസ്റ്റ്, പയ്യന്നൂര്‍ ബി.ഇ.എം.എല്‍.പി സ്കൂള്‍, പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം, ഒടുവള്ളിത്തട്ട് സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് സൗജന്യ കോവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10.30 മുതല്‍ വൈകീട്ട് 3.30 വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.