കണ്ണൂരിൽ വിനോദ സഞ്ചാരകേന്ദ്രങ്ങൾ സജീവമായി
text_fieldsകണ്ണൂർ: മഹാമാരി വിതച്ച ഇടവേളക്കുശേഷം ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ സജീവമായി. ഓണക്കാലത്ത് കുടുംബങ്ങളുമായി അവധി ആഘോഷിക്കാൻ അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെ കോവിഡ് ചട്ടം പാലിച്ച് വിപുലമായ ഓൺലൈൻ ബുക്കിങ് അടക്കമുള്ള സൗകര്യങ്ങളാണ് കേന്ദ്രങ്ങളിൽ ഡി.ടി.പി.സി ഒരുക്കിയിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ അയവുവന്നതോടെ പ്രധാന വിനോദ കേന്ദ്രങ്ങളായ പാലക്കയംതട്ട്, വൈതൽമല, പാലുകാച്ചിമല, പറശ്ശിനിക്കടവ്, വാഴമല, വയലപ്ര പാർക്ക്, ചൂടാട്ട് ബീച്ച് എന്നിവിടങ്ങളിൽ സഞ്ചാരികൾ എത്തിത്തുടങ്ങി. ലോക്ഡൗണിെന തുടർന്ന് വരുമാനം നിലച്ച ടൂറിസം മേഖലക്ക് ഇതോടെ പുത്തനുണർവായി. വേനലവധിക്കാലത്താണ് ടൂറിസം കേന്ദ്രങ്ങളിൽ കൂടുതലായും തിരക്കനുഭവപ്പെടുന്നത്. കോവിഡിെൻറ രണ്ട് വ്യാപന ഘട്ടത്തിലും ലോക്ഡൗൺ പ്രഖ്യാപിച്ചതിെന തുടർന്ന് സഞ്ചാരികളെ അനുവദിച്ചിരുന്നില്ല.
ഇത് ടൂറിസം മേഖലക്ക് വരുമാനക്കുറവും കനത്ത തിരിച്ചടിയുമാണ് സൃഷ്ടിച്ചത്. ഓണം അവധിക്ക് ലഭിക്കുന്ന വരുമാനത്തോടെ ഇതിനെ കുറച്ചെങ്കിലും മറികടക്കാമെന്നാണ് ഡി.ടി.പി.സിയുടെ കണക്കുകൂട്ടൽ. വരുമാനമസുരിച്ച് പയ്യാമ്പലത്ത് കൂടുതൽ സൗന്ദര്യവത്കരണത്തിനുള്ള നടപടികളും ഡി.ടി.പി.സിയുടെ പരിഗണനയിലുണ്ട്. കൂടുതൽ ഇരിപ്പിടമടക്കമുള്ള സൗകര്യം ഏർപ്പെടുത്തും.
കണ്ണൂർ, തലശ്ശേരി കോട്ടകളിലും ഓണത്തോടനുബന്ധിച്ച് സഞ്ചാരികളെ പ്രവേശിപ്പിക്കാനുള്ള ആലോചനയിലാണ് അധികൃതർ. കോട്ടകൾ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് ആർക്കിയോളജിക്കൽ വകുപ്പും ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ല കലക്ടറുമാണ്.
കോവിഡ് ചട്ടം നിർബന്ധം –കെ.സി. ശ്രീനിവാസൻ ((സെക്രട്ടറി, ഡി.ടി.പി.സി))
ഓണത്തോടനുബന്ധിച്ച് സഞ്ചാരികളുടെ എണ്ണം കൂടുന്നതിനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കോവിഡ് ചട്ടം നിർബന്ധമായും പാലിച്ചായിരിക്കും പ്രവർത്തനം. തിരക്ക് കുറക്കാൻ ഓൺലൈൻ ബുക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ 76 മണിക്കൂറിനുള്ളിലുള്ള ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കോ മാത്രമാണ് കേന്ദ്രങ്ങളിൽ പ്രവേശനം. സാമൂഹിക അകലം പാലിച്ച് നിശ്ചിത എണ്ണത്തിലുള്ളവരെ മാത്രമേ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കൂ. മാസ്ക് നിർബന്ധവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.