Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവളപട്ടണം മന്ന കവലയിൽ...

വളപട്ടണം മന്ന കവലയിൽ ഗതാഗതക്കുരുക്ക്

text_fields
bookmark_border
traffic
cancel
camera_alt

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വ​ള​പ​ട്ട​ണം മ​ന്ന ക​വ​ല​യി​ലു​ണ്ടാ​യ വാ​ഹ​ന​ക്കു​രു​ക്ക്

വ​ള​പ​ട്ട​ണം: ഒ​രാ​ഴ്ച​യോ​ള​മാ​യി ക​ള​രി​വാ​തി​ക്ക​ൽ റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യി അ​ട​ച്ച​തോ​ടെ വ​ള​പ​ട്ട​ണം​ മ​ന്ന ക​വ​ല വ​ൻ വാ​ഹ​ന​ക്കു​രു​ക്കി​ൽ.

വാ​ഹ​ന​ങ്ങ​ൾ ത​ല​ങ്ങും വി​ല​ങ്ങും നി​യ​ന്ത്ര​ണ​മി​ല്ലാ​തെ ക​വ​ല വ​ഴി പോ​കാ​ൻ ഏ​റെ പാ​ടു​പെ​ടു​ന്നു. ക​ണ്ണൂ​രി​ൽനി​ന്ന് ത​ളി​പ്പ​റ​മ്പി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളും വ​ള​പ​ട്ട​ണ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും ക​ണ്ണൂ​രി​ലേ​ക്കും വ​ള​പ​ട്ട​ണ​ത്തേ​ക്കും പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​മെ​ല്ലാം ഈ ​ക​വ​ല​വ​ഴി​യാ​ണ് ക​ട​ന്നു​പോ​കേ​ണ്ട​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ 11ഓ​ടെ വ​ലി​യ വാ​ഹ​ന​ക്കു​രു​ക്കാ​ണ് ഇ​വി​ടെ രൂ​പ​പ്പെ​ട്ട​ത്. ആം​ബു​ല​ൻ​സും ഗ്യാ​സ് ലോ​റി​ക​ളും ഏ​റെ​സ​മ​യം ക​വ​ല​യി​ൽ കു​ടു​ങ്ങി. ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് പൊ​ലീ​സ് സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ക​ള​രി​വാ​തി​ക്ക​ൽ റോ​ഡ് മെ​ക്കാ​ഡം ചെ​യ്യാ​നാ​യാ​ണ്​ ഒ​രാ​ഴ്ച​യാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​ത്. യാ​തൊ​രു നി​ർ​മാ​ണ പ്ര​വൃ​ത്തി​യും ന​ട​ത്താ​തെ റോ​ഡ് അ​ട​ച്ച​തി​ൽ പ​ര​ക്കെ ആ​ക്ഷേ​പ​മു​ണ്ട്. മ​ന്ന​യി​ലെ വാ​ഹ​ന​ക്കു​രു​ക്ക് കാ​ര​ണം ചി​ല സ​മ​യ​ങ്ങ​ളി​ൽ വ​ള​പ​ട്ട​ണം പാ​ലം മു​ത​ൽ പു​തി​യ​തെ​രു​വ​രെ ക​ടു​ത്ത കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

രാ​വി​ലെ​യും വൈ​കീ​ട്ടു​മു​ണ്ടാ​കു​ന്ന കു​രു​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പൊ​ലീ​സ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് വാ​ഹ​ന​യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur News
News Summary - Traffic jam at Valapattanam Manna intersection
Next Story