ഗതാഗതം സുഗമമാകും, ട്രാഫിക് സിഗ്നൽ ലൈറ്റ് ഓഫ് ചെയ്താൽ...
text_fieldsപാനൂർ: ഏറെ കൊട്ടിഘോഷിച്ച് പാനൂർ ജങ്ഷനിൽ സ്ഥാപിച്ച ട്രാഫ. സിഗ്നൽ ലൈറ്റ് ഓഫ് ചെയ്താൽ ഗതാഗതം സുഗമമാകുന്ന കാഴ്ച പതിവായി. കഴിഞ്ഞ ദിവസം ഓണത്തിരക്കിൽ സിഗ്നൽ ഓഫ് ചെയ്തതോടെ നഗരത്തിൽ വലിയ തിരക്കില്ലാതെ വാഹനങ്ങൾ കടന്നു പോയിരുന്നു. ജങ്ഷനിൽ ട്രാഫിക്പൊലീസ് നിയന്ത്രണം ഏറ്റെടുക്കുന്ന സമയത്ത് ഗതാഗതം സുഗമമാകാറുമുണ്ട്. വീതി കുറഞ്ഞ റോഡിൽ സിഗ്നൽ വെച്ചത് പഠനമില്ലാതെയാണെന്ന് വിമർശനം നേരത്തേ ഉയർന്നിരുന്നു.
ഉത്രാടദിനത്തിലും മറ്റു ദിവസങ്ങളിലും നല്ല തിരക്കനുഭവപ്പെട്ടെങ്കിലും സിഗ്നൽ ഓഫാക്കി വാഹനം പൊലീസ് നിയന്ത്രിച്ചതോടെ ഗതാഗതം സുഗമമായെന്ന് കച്ചവടക്കാരും ടാക്സി, ഓട്ടോ ഡ്രൈവർമാരും പറയുന്നു. പതിനാല് ലക്ഷത്തി ഒമ്പതിനായിരം രൂപ എം.എൽ.എ ഫണ്ടിൽ നിന്ന് ഉപയോഗിച്ചാണ് സിഗ്നൽ സംവിധാനം സ്ഥാപിച്ചത്. ഇതിനു പുറമെ വൈദ്യുതീകരണത്തിന് മൂന്ന് ലക്ഷവും അനുവദിച്ചിരുന്നു. കെൽട്രോണും, കെ.എസ്.ഇ.ബിയുമാണ് പ്രവൃത്തി നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.