ട്രാവലർ മോഷണം: രണ്ടുപേർ അറസ്റ്റിൽ
text_fieldsകണ്ണൂർ: നാറാത്തുനിന്ന് ട്രാവലർ മോഷ്ടിച്ച കേസിൽ പ്രതികളെ മയ്യിൽ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടി ദേവർകോവിൽ സ്വദേശി ആഷിഫ് അബ്ദുൽ ബഷീർ (30), തൊട്ടിൽപ്പാലം കാവിലുംപാറ ചുണ്ടമ്മൽ ഹൗസിൽ സുബൈർ (35) എന്നിവരെയാണ് മയ്യിൽ ഇൻസ്പെക്ടർ ടി.പി. സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
ആഗസ്റ്റ് 17നാണ് നാറാത്ത് സ്വദേശി ശ്രീജേഷിന്റെ കെ.എൽ 43 ജെ 2300 നമ്പർ ട്രാവലർ വാച്ചാപ്പുറത്ത് വെച്ച് മോഷണം പോയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും സി.സി.ടി.വി കാമറ പരിശോധിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കണ്ണൂർ സിറ്റി അസിസ്റ്റന്റ് കമീഷണർ ടി.കെ. രത്നകുമാറിന്റെ മേൽനോട്ടത്തിൽ മയ്യിൽ ഇൻസ്പെക്ടർ ടി.പി. സുമേഷ്, എസ്.ഐമാരായ അബൂബക്കർ സിദ്ദീഖ്, അബ്ദുറഹ്മാൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഷാജി, സ്നേഹേഷ്, സി.പി.മാരായ വിനീത്, സഹജ, പ്രതിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.