ട്രോളിങ് നിരോധനം നീങ്ങി; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം
text_fieldsകണ്ണൂർ: ട്രോളിങ് നിരോധനം നീങ്ങിയതിനെ തുടർന്ന് കൂടുതൽപേർ കടലിൽ മത്സ്യബന്ധനത്തിനിറങ്ങുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം. ആഗസ്റ്റ് നാലുവരെ അറബിക്കടലും സമീപ പ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമാവാനും ഉയർന്ന തിരമാലക്കും സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച രാവിലെ മുതൽ അറബിക്കടലിൽ ഒരുമീറ്ററിലധികം ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ട്.
ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാർഡും പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. അറബിക്കടലിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ഒരു കാരണവശാലും മത്സ്യബന്ധനം നടത്താൻ പാടില്ലെന്നും കർശന നിർദേശമുണ്ട്. ശക്തമായ മഴയുടെ സാഹചര്യത്തിൽ വേലിയേറ്റസമയങ്ങളിൽ താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യത ഉള്ളതുകൊണ്ട് പ്രത്യേകം ജാഗ്രത പാലിക്കണം. വരുംദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കൂടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് മത്സ്യത്തൊഴിലാളികൾക്കുള്ള ജാഗ്രതനിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.