തലക്കുമീതെ ഭീഷണിയായി മരച്ചില്ലകൾ
text_fieldsതലശ്ശേരി: പുതിയ ബസ് സ്റ്റാൻഡ് പച്ചക്കറി മാർക്കറ്റ് പരിസരത്തെ റെയിൽവേ ഫൂട്ട് ഓവർ ബ്രിഡ്ജിലൂടെ കടന്നുപോകുന്നവർ ജാഗ്രതൈ!
വളർന്നു പന്തലിച്ചു നിൽക്കുന്ന മരക്കൊമ്പുകൾ അപകടക്കെണിയായി നിൽപുണ്ട്. കാറ്റും മഴയുമുള്ള സമയങ്ങളിൽ പാലത്തിലൂടെ കടന്നുപോകുമ്പോൾ വളരെയധികം ശ്രദ്ധിക്കണം.
ബസ് സ്റ്റാൻഡിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും എത്തേണ്ടവർ ഫൂട്ട് ഓവർ ബ്രിഡ്ജ് വഴിയാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്.
ടൗൺഹാൾ പരിസരത്തെ സ്വകാര്യ കോളജിൽ പോകുന്നവർക്കും ആശ്രയമാണിത്. എന്നാൽ, യാത്രക്കാരുടെ തലക്കുമീതെ പന്തലിച്ചു നിൽക്കുന്ന മരക്കൊമ്പുകൾ റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പാലം നിർമിച്ചതിന് ശേഷം കഴിഞ്ഞ ദിവസമാണ് ചുറ്റുവേലി പെയിന്റടിച്ച് മോടി കൂട്ടിയത്.
എന്നാൽ, നടപ്പാതയാകെ പൊളിഞ്ഞ് വികൃതമായിരിക്കുന്നു. രാത്രി ഇവിടെ വെളിച്ചവുമില്ല. റെയിൽവേ അധീനതയിലുള്ള സ്ഥലമെല്ലാം വേലിക്കെട്ടി സുരക്ഷിതമാക്കുന്നുണ്ടെങ്കിലും അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ അധികൃതരുടെ ശ്രദ്ധയെത്തുന്നില്ലന്നതാണ് പരാതി.
അപകടക്കെണിയൊരുക്കുന്ന മരക്കൊമ്പുകൾ ഉടൻ മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.