കണ്ണൂരില്‍ രണ്ടുലോറി പാൻ ഉൽപന്നങ്ങൾ പിടികൂടി
text_fieldsകണ്ണൂര്‍: കണ്ണൂരില്‍ രണ്ടു ലോറികളിലായി ചാക്കുകെട്ടുകളില്‍ കടത്തുകയായിരുന്ന വന്‍ പാന്‍മസാല ശേഖരം പിടികൂടി. വിപണിയില്‍ 20 ലക്ഷത്തോളം വില വരുന്ന ടണ്‍കണക്കിന് നിരോധിത പാന്‍മസാലയാണ് പിടികൂടിയത്.
ഹാന്‍സ്, ചൈനിഗൈനി, കൂള്‍ ലിപ്, പാന്‍പരാഗ് തുടങ്ങിയവയുടെ ആയിരക്കണക്കിന് പാക്കറ്റ് പാന്‍മസാലയാണ് ചാക്കുകളിലായി കണ്ടെത്തിയത്. മംഗളൂരുവിൽനിന്ന് ലോറിയില്‍ പുകയില ഉല്പന്നങ്ങള് എറണാകുളത്തേക്ക് കൊണ്ടുപോകുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് പരിശോധന നടത്തിയത്.
ദേശീയപാത ബൈപാസിലെ കണ്ണൂര്‍ എസ്.എന്‍ കോളജ് പരിസരത്തും കീഴ്ത്തള്ളിയില്നിന്നുമാണ് ലോറി പിടിച്ചെടുത്തത്.
തടഞ്ഞുനിര്‍ത്തിയപ്പോള്‍ മംഗളൂരുവില്‍നിന്ന് ആയുര്‍വേദ മരുന്നുമായി കൊച്ചിയിലേക്ക് പോകുന്നുവെന്നാണ് ഇവര്‍ പൊലിസിനെ അറിയിച്ചത്. സംശയം തോന്നി പരിശോധിച്ചപ്പോള്‍ മുകള്‍ ഭാഗത്ത് ചാക്കുകളിലായി വിവിധ ആയുര്‍വേദ ഉല്പന്നങ്ങളുടെ പാക്കറ്റുകളും ചെറിയ മരുന്ന് കുപ്പികളും കണ്ടെത്തി.
എന്നാല്‍, താഴെ പ്രത്യേക തട്ടുകളാക്കിയ ഭാഗം പരിശോധിച്ചപ്പോഴാണ് വിവിധ പാന്‍മസാല പാക്കറ്റുകള്‍ ചാക്കുകളിലായി കണ്ടെത്തിയത്. ഓരോ ചാക്കിനു മുകളിലും എറണാകുളത്ത് ലോഡ് ഇറക്കേണ്ട കടകളുടെ പേരും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാമത്തെ ലോറിയില്‍ പച്ചക്കറികളും പഴങ്ങളുമായിരുന്നു. ഇതിന്റെ താഴെതട്ടിലാണ് പാന്‍മസാല സൂക്ഷിച്ചത്.
ഓരോ കടയിലും ലോഡ് ഇറക്കി പണം വാങ്ങുന്ന രീതിയാണ് ഇവര്‍ക്കെന്ന് പൊലീസ് പറഞ്ഞു. മംഗളൂരുവിലെ ഏജന്റ് മുഖേനയാണ് ഇവര്‍ പാന്‍ ഉൽപന്നങ്ങള് എത്തിക്കുന്നത്.
സംഭവത്തില്‍ ലോറി ഡ്രൈവർ ഉളിയത്തടുക്ക സ്വദേശി യൂസഫ് (60), ജാബിര്‍ (30), ഗിരീഷ്, ദാവൂദ്, നിഖില്‍ എന്നിവര്‍ പിടിയിലായി. ഇവര്‍ക്കെതിരെ കോട്പ നിയമം പ്രകാരം കേസെടുത്തു.
ടൗണ്‍ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ എസ്.ഐ ഉണ്ണികൃഷ്ണന്, സിവില്‍ പൊലീസുകാരായ നിഷാദ്, ഷിജു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.