രേഖകളിലെത്താതെ കോവിഡ് മരണങ്ങൾ
text_fieldsകണ്ണൂർ: കോവിഡ് അതിതീവ്ര വ്യാപനം ആശങ്കയുയർത്തുേമ്പാൾ മരണങ്ങളുടെ കണക്കിൽ അധികൃതരുടെ ഒളിച്ചുകളി. കോവിഡ് ചികിത്സയിലുള്ളവരുടെയും, നിരീക്ഷണത്തിൽ തുടരവേ പോസിറ്റിവായവരുടെയും മരണങ്ങളുടെ കണക്കിൽ ക്രമക്കേടുണ്ട്.
കോവിഡ് മരണങ്ങളുടെ അനൗദ്യോഗിക കണക്കുകൾ സമാഹരിക്കുേമ്പാൾ ദിവസേന പത്തിനടുത്ത് പേർ മരിക്കുന്നതായാണ് വിവരം. എന്നാൽ, ഇതൊന്നും സർക്കാർ കണക്കിലില്ല. ആരോഗ്യ വകുപ്പിെൻറ കണക്കുപ്രകാരം ഈ മാസം ദിവസേന ജില്ലയിൽ അഞ്ചുവരെ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
രണ്ടുദിവസം മരണങ്ങളൊന്നുമുണ്ടായില്ല. എന്നാൽ, കോവിഡ് ബാധിച്ചുള്ള മരണങ്ങൾ ഇതിലുമേറെയാണ്. സ്വകാര്യ ആശുപത്രികളിലടക്കം കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവർ മരണത്തിന് കീഴടങ്ങുന്നത് വർധിച്ചിട്ടുണ്ട്.
പല മരണങ്ങളും സർക്കാർ കണക്കിലേക്ക് എത്തുന്നില്ല. ദിവസേനയുള്ള കോവിഡ് മരണങ്ങൾ ഒരുദിവസം കഴിഞ്ഞാണ് ഔദ്യോഗിക കണക്കിലെത്തുന്നത്. ചില മരണങ്ങൾ എത്രദിവസം കഴിഞ്ഞാലും കോവിഡ് കണക്കിൽ വരുന്നുമില്ല.
കോവിഡിനൊപ്പം രോഗികൾക്കുണ്ടായ മറ്റ് രോഗങ്ങളാണ് മരണകാരണമായി കണക്കാക്കുന്നത്. ഇതിെൻറ മറപറ്റിയാണ് കണക്കുകളുടെ കാര്യത്തിൽ ഒളിച്ചുകളി നടക്കുന്നത്. എന്നാൽ, മൃതദേഹങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പ്രകാരമാണ് സംസ്കരിക്കുന്നത്.
ജില്ലയിൽ ഇതുവരെ 73125 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 375 പേരാണ് മരിച്ചത്. ഇതുപ്രകാരം 0.51 ശതമാനം മാത്രമാണ് മരണനിരക്ക്. എന്നാൽ, ഇതിലുമേറെപേർ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഒരാഴ്ചക്കിടെ 25 മരണങ്ങളാണ് സർക്കാർ റിപ്പോർട്ട് ചെയ്തത്.
രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പേർ കോവിഡ് മൂലം മരണത്തിന് കീഴടങ്ങുന്നുണ്ട്. മരണനിരക്ക് കുറച്ചുകാണിക്കാനാണ് എല്ലാ മരണങ്ങളും റിപ്പോർട്ട് ചെയ്യാത്തതെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.