Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅപ്പർഡെക്ക് ബോട്ട്...

അപ്പർഡെക്ക് ബോട്ട് ഇന്ന് അഴീക്കലിലെത്തും

text_fields
bookmark_border
അപ്പർഡെക്ക് ബോട്ട് ഇന്ന് അഴീക്കലിലെത്തും
cancel
camera_alt

അ​ഴീ​ക്ക​ലി​ലേ​ക്ക് പു​റ​പ്പെ​ട്ട അ​പ്പ​ർ​​െഡക്ക് ബോ​ട്ട്

അ​ഴീ​ക്കോ​ട്: നി​ർ​ത്ത​ലാ​ക്കി​യ പ​റ​ശി​നി​ക്ക​ട​വ് -മാ​ട്ടൂ​ൽ ബോ​ട്ട് സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നാ​യി പു​തി​യ അ​പ്പ​ർ​ഡെ​ക്ക് ബോ​ട്ട് ഞാ​യ​റാ​ഴ്ച അ​ഴീ​ക്ക​ലി​ലെ​ത്തും. സ​ർ​വി​സ് തു​ട​ങ്ങു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ​ദി​വ​സം ആ​ല​പ്പു​ഴ​യി​ൽനി​ന്നും വെ​ള്ളി​യാ​ഴ്ച ക​ട​ൽ​മാ​ർ​ഗം ക​ണ്ണൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ട ബോ​ട്ട് ശ​നി​യാ​ഴ്ച കോ​ഴി​ക്കോ​ട് എ​ത്തി​യെ​ങ്കി​ലും ക​ട​ലി​ൽ ഓ​ള​ങ്ങ​ൾ കൂ​ടി​യ​തി​നാ​ൽ ബേ​പ്പൂ​ർ ഹാ​ർ​ബ​റി​ൽ ന​ങ്കൂ​ര​മി​ട്ടു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച നാ​ലി​ന് ക​ണ്ണൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ട് ഉ​ച്ച​യോ​ടെ അ​ഴീ​ക്ക​ലി​ലെ​ത്തും. മു​ക​ളി​ൽ 20 പേ​ർ​ക്കും താ​ഴെ 42 പേ​ർ​ക്കും ഇ​രു​ന്ന് യാ​ത്ര ചെ​യ്യാ​വു​ന്ന ബോ​ട്ടാ​ണ് അ​പ്പ​ർ​ഡെക്ക് ബോ​ട്ട്. നി​ല​വി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ബോ​ട്ടി​ന് ദീ​ർ​ഘ​നാ​ള​ത്തെ അ​റ്റ​കു​റ്റ​പ്പ‍ണി ആ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ ബോ​ട്ടെ​ത്തു​ന്ന​ത്. സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ എ​ൻ.​കെ സ​രീ​ഷ്, എ​ഞ്ചി​ൻ ഡ്രൈ​വ​ർ പി. ​ദി​ലീ​പ് കു​മാ​ർ, ലാ​സ്‌​ക്ക​റാ​യ എം. ​സ​ന്ദീ​പ്, പി. ​സ​ജീ​വ​ൻ എ​ന്നി​വ​ർ ബോ​ട്ടി​ൽ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:azheekkalupper deck boat
News Summary - upper deck boat will arrive azheekkal today
Next Story