ഇന്നുമുതല്‍ വാക്സിനേഷന് കൂടുതല്‍ കേന്ദ്രങ്ങളില്‍
text_fieldsകണ്ണൂർ: മാര്‍ച്ച് 15 മുതല്‍ ജില്ലയില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷന് നല്‍കുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. നാരായണ നായ്ക് അറിയിച്ചു. സര്‍ക്കാര്‍മേഖലയില്‍ 76 ആരോഗ്യ കേന്ദ്രങ്ങളിലും തളിപ്പറമ്പ് ഐ.എം.എ ഹാള്‍, കെ.എ.പി ക്യാമ്പ് മാങ്ങാട്ടുപറമ്പ്, ആര്.സി അമല യു.പി സ്കൂള്‍ പിണറായി, പാപ്പിനിശ്ശേരി സര്‍വിസ് ബാങ്ക് ഓഡിറ്റോറിയം എന്നിവിടങ്ങളിലും കോവിഡ് വാക്സിനേഷന് നല്‍കും.
ഈ കേന്ദ്രങ്ങളില്‍ 60 വയസ്സിന് മുകളിലുള്ളവര്‍, 45നും 59നും ഇടയില്‍ പ്രായമുള്ള ഗുരുതര രോഗം ബാധിച്ചവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, പോളിങ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് വാക്സിനേഷന് നല്‍കുന്നത്.
എന്നാല്‍, കെ.എ.പി ക്യാമ്പില്‍ സേനാംഗങ്ങള്‍ക്ക് മാത്രമാണ് വാക്സിനേഷന് നല്‍കുക. മുന്‍ഗണനാ വിഭാഗങ്ങളിലുള്ള എല്ലാവര്ക്കും അതിവേഗം വാക്സിന് വിതരണം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കൂടുതല്‍ സ്ഥലങ്ങളില്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ കൂടാതെ 15 സ്വകാര്യ ആശുപത്രികളും തിങ്കളാഴ്ച വാക്സിനേഷന് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യമായും സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ 250 രൂപ നല്‍കിയും വാക്സിന് സ്വീകരിക്കാം. കോവിന്‍ (https://www.cowin.gov.in) എന്ന വെബ്സൈറ്റോ ആരോഗ്യസേതു ആപ്പോ വഴി ഓണ്‍ലൈനായി രജിസ്റ്റർ ചെയ്ത് വാക്സിന് സ്വീകരിക്കാം.
ഇന്ന് വാക്സിന് നല്കുന്ന സ്വകാര്യ ആശുപത്രികള്‍
പയ്യന്നൂര്‍ സഹകരണാശുപത്രി, പയ്യന്നൂര്‍ അനാമയ ആശുപത്രി, പയ്യന്നൂര്‍ സബാ ആശുപത്രി, പയ്യന്നൂര്‍ ഐ ഫൗണ്ടേഷന്, തലശ്ശേരി സഹകരണാശുപത്രി, കണ്ണൂര്‍ ശ്രീചന്ദ് ഹോസ്പിറ്റല്‍, ആസ്റ്റര്‍ മിംസ് കണ്ണൂര്‍, കണ്ണൂര്‍ ജിം കെയര്‍ ഹോസ്പിറ്റല്‍, കണ്ണൂര്‍ അശോക ഹോസ്പിറ്റല്‍,
ഇരിട്ടി അമല ഹോസ്പിറ്റല്‍, ശ്രീകണ്ഠപുരം രാജീവ് ഗാന്ധി സഹകരണാശുപത്രി, കൂത്തുപറമ്പ് ക്രിസ്തുരാജ ഹോസ്പിറ്റല്‍, പേരാവൂര്‍ അര്‍ച്ചന ഹോസ്പിറ്റല്‍, മെഡിക്കല്‍ കോളജ് അഞ്ചരക്കണ്ടി, കണ്ണൂര്‍ കൊയിലി ഹോസ്പിറ്റല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.