വൈശാഖ മഹോത്സവ നിത്യപൂജകൾ തുടങ്ങി
text_fieldsകേളകം: ഭണ്ഡാര എഴുന്നള്ളത്ത് അക്കരെ സന്നിധാനത്ത് പ്രവേശിക്കുകയും മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിലെ വാളുകൾ വാളറയിൽ പ്രതിഷ്ഠിക്കുകയും ചെയ്തതോടെ കൊട്ടിയൂർ വൈശാഖ മഹോത്സവ നഗരിയിൽ നിത്യപൂജകൾക്ക് തുടക്കമായി. ശനിയാഴ്ച രാവിലെ മുതൽ വിവിധ പ്രദേശങ്ങളിൽ നിന്നായി ഭക്തർ കൊട്ടിയൂരിലേക്ക് ഒഴുകിയെത്തി. കഴിഞ്ഞ വർഷം ഉത്സവാവസാനം പൂർത്തിയാക്കാതെ അവസാനിപ്പിച്ച ആയിരം കുടം അഭിഷേകം, തിരുവത്താഴപൂജ, ശീവേലി, ശ്രീഭൂതബലി എന്നിവ ആദ്യം പൂർത്തീകരിച്ചാണ് ഈ വർഷത്തെ നിത്യപൂജകൾ തുടങ്ങിയത്. മഹോത്സവ നാളുകളിലെ ആദ്യത്തെ ആരാധനയായ തിരുവോണം ആരാധന എട്ടിന് നടക്കും. ഒമ്പതിന് ഇളനീർ വെപ്പ്, 10ന് ഇളനീരാട്ടം, അഷ്ടമിയാരാധന എന്നിവയും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.