കോവിഡ്: മിണ്ടാപ്രാണിക്ക് രക്ഷകരായി വെറ്ററിനറി ഡോക്ടർമാർ
text_fieldsഇരിട്ടി: കോവിഡ് ബാധിച്ച് കഴിഞ്ഞദിവസം മരിച്ച പായം പഞ്ചായത്തിലെ വിളമന ഉദയഗിരിയിലെ ക്ഷീരകർഷകൻ ഗോപിയുടെ ഒറ്റപ്പെട്ടുപോയ പശുവിന് രക്ഷകരായി വെറ്ററിനറി ഡോക്ടർമാർ. സമ്പർക്കത്തിലൂടെ കോവിഡ് ബാധയേറ്റ് ഗോപിയുടെ കുടുംബം ആശുപത്രിയിൽ ചികിത്സയിലായതിനെ തുടർന്ന് വീട്ടിൽ ഒറ്റപ്പെട്ടുപോയ പശുവിനെ പരിചരിക്കുന്നതിന് ആരുമുണ്ടായിരുന്നില്ല. കണ്ടെയ്ൻമെൻറ് സോണായതിനാൽ അയൽവാസികൾക്കുപോലും പശുവിന് ആവശ്യമായ തീറ്റ കൊടുക്കാൻ കഴിഞ്ഞിരുന്നില്ല.
ഇതേ തുടർന്ന് പശു അവശ നിലയിലാവുകയായിരുന്നു. വിവരം അറിഞ്ഞ പഞ്ചായത്ത് പ്രസിഡൻറ് എൻ. അശോകൻ ഡോക്ടർമാരെ വിവരം അറിയിക്കുകയും ഇരിട്ടി വെറ്ററിനറി സർജൻ ഡോ. ടി.എസ്. ശരത്തിെൻറയും പായം വെറ്ററിനറി സർജൻ ഡോ. ചിഞ്ചു ചിത്രകുമാറിെൻറയും നേതൃത്വത്തിൽ പശുവിന് ആവശ്യമായ ചികിത്സ നൽകുകയും ചെയ്തു. മറ്റു വാഹനങ്ങൾ പോകാൻ വൈമനസ്യം കാട്ടിയപ്പോൾ പഞ്ചായത്ത് ഒരുക്കിയ വാഹനത്തിലാണ് ഡോക്ടർമാർ പോയത്. പശു സുഖംപ്രാപിച്ചുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.